29.3 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • ലോ​ക് ഡൗ​ൺ കാ​ല​ത്തും തുറന്നുപ്ര​വ​ർ​ത്തി​ച്ച് ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​ഹാ​യ​മാ​വു​ക​യാ​ണ് കേ​ള​കം കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം
Kelakam

ലോ​ക് ഡൗ​ൺ കാ​ല​ത്തും തുറന്നുപ്ര​വ​ർ​ത്തി​ച്ച് ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​ഹാ​യ​മാ​വു​ക​യാ​ണ് കേ​ള​കം കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം

കേ​ള​കം: ലോ​ക് ഡൗ​ൺ കാ​ല​ത്തും തുറന്നുപ്ര​വ​ർ​ത്തി​ച്ച് ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​ഹാ​യ​മാ​വു​ക​യാ​ണ് കേ​ള​കം കൃ​ഷി​ഭ​വ​ന്‍റെ കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം. കൃ​ഷി​ഭ​വ​ൻ മു​ഖേ​ന​യു​ള്ള ആ​ഴ്ച​ച്ച​ന്ത എ​ന്ന നി​ല​യി​ലാ​ണ് ആ​രം​ഭി​ച്ച​തെ​ങ്കി​ലും കേളകത്ത് ദിവസവും പ്ര​ർ​ത്തി​ക്കു​ന്നുണ്ട്. ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് ശേ​ഖ​രി​ച്ച് വി​പ​ണം ന​ട​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.
ഇ​തി​നാ​യി പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന ആ​ളു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ക​പ്പ, ചേ​ന, ചേ​മ്പ് , കാ​ച്ചി​ൽ, കു​മ്പ​ളം, പ​യ​ർ, പാ​വ​യ്ക്ക, പ​ട​വ​ലം, കോ​വ​യ്ക്ക, ത​ക്കാ​ളി, ചീ​ര, നാ​ട​ൻ കോ​ഴി​മു​ട്ട, വാ​ഴ​ക്കു​ല​ക​ൾ, പ​ച്ച മാ​ങ്ങ, വെ​ണ്ട തു​ട​ങ്ങി എ​ല്ലാ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ളും ക​ർ​ഷ​ക​രി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ക​യും വി​പ​ണ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്നു.
ലോ​ക് ഡൗ​ണി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് വ​രാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ട് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഹോം ​ഡെ​ലി​വ​റി​യാ​യി എ​ത്തി​ച്ചു ന​ല്കു​ക​യും ചെ​യ്യു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ലോ​ക്ഡൗ​ൺ കാ​ര​ണം പ്ര​യാ​സ​പ്പെ​ടു​ന്ന പ​ച്ച​ക്ക​റി ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​യ്ക്ക് പ​രി​ഹാ​ര​മാ​യി. നി​ത്യേ​ന വി​ള​വെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ​ക്ക് വി​പ​ണി​യി​ല്ലാ​തെ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ടം​വ​രു​ന്ന സാ​ഹ​ച​ര്യ​വു​മി​ല്ല.
കേ​ള​കം കൃ​ഷി ഓ​ഫീ​സ​ർ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച കൃ​ഷി​ഭ​വ​ൻ പ​ച്ച​ക്ക​റി ച​ന്ത​യാ​ണ് കേ​ള​ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്കി​ൽ ല​ഭി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ​ക്കു​ള്ള കോ​ളു​ക​ളും ഈ ​ച​ന്ത മു​ഖേ​ന​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തും ന​ല്ല സ​ഹ​ക​ര​ണ​മാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Related posts

മരിയ ഭവൻ സന്ദർശിച്ചു.

Aswathi Kottiyoor

കേ​ള​കം സം​ഭ​വം: കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും

Aswathi Kottiyoor

കുരങ്ങ് ശല്യവും രൂക്ഷം.കൊട്ടിയൂര്‍ പാലുകാച്ചിയില്‍ നെല്ലിയാനിക്കല്‍ എന്‍.ടി ജോസഫിന്റെ കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു.നടപടിയെടുക്കേണ്ട വനംവകുപ്പ് ജീവനക്കാര്‍ക്ക് നിസംഗതയെന്ന് ആക്ഷേപം.

Aswathi Kottiyoor
WordPress Image Lightbox