24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നിക്ഷേപ തട്ടിപ്പ്; കാക്കയങ്ങാടിന് പുറമേ ഇരിട്ടിയിലും പേരാവൂരിലും…
Iritty

നിക്ഷേപ തട്ടിപ്പ്; കാക്കയങ്ങാടിന് പുറമേ ഇരിട്ടിയിലും പേരാവൂരിലും…

നിക്ഷേപ തട്ടിപ്പ് കാക്കയങ്ങാടിന് പുറമേ ഇരിട്ടിയിലും പേരാവൂരിലുമായി പണം നിക്ഷേപിച്ചവര്‍ നിരവധിപ്പേരെന്ന് സൂചന. കഴിഞ്ഞ ദിവസം രണ്ട് പേര്‍ കൂടി കാസര്‍ക്കോട് അറസ്റ്റിലായി. നിക്ഷേപ തുകക്ക് പ്രതിദിനം ഒരു ശതമാനം പലിശ നിരക്കില്‍ പ്രതിഫലം ഒരു വര്‍ഷത്തേക്ക് വാഗ്ദാനം ചെയ്താണ് ആളുകളെ ചേര്‍ത്തത്.
കാസര്‍ഗോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് തട്ടിപ്പ് നടത്തിയത്. കാക്കയങ്ങാട് മേഖലയിലാണ് കൂടുതല്‍ ആളുകള്‍ പണം നിക്ഷേപം തടത്തിയതെന്ന് കഴിഞ്ഞ ദിവസം പോലീസിന് സൂചന ലഭിച്ചിരുന്നു. ഇരിട്ടി, പേരാവൂര്‍ മേഖലകളിലും കൂടുതല്‍ ആളുകള്‍ നിക്ഷേപം നടത്തിയതായി വിവരം ഉള്ളത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ കാസര്‍ക്കോട് ജില്ലയിലുള്ള 5 പേരെ ഇതിനകം അറസ്റ്റ് ചെയ്തു കഴിഞ്ഞു. പോലീസ് അന്വേഷണം കാക്കയങ്ങാട് മേഖലകളിലേക്കും തിരിഞ്ഞിട്ടുണ്ട്.
പലരുംബാങ്കുകളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിച്ചും, ചിട്ടി വിളിച്ചും സ്വര്‍ണ്ണം പണയം വച്ചുമുള്ള പണം നിക്ഷേപിക്കുകയായിരുന്നു. ഇത്തരത്തിലുള്ള നിക്ഷേപ തട്ടിപ്പ് സംഘത്തില്‍ പെട്ടവരെ ഓരോ ദിവസവും പിടികൂടുമ്പോള്‍ ഇതില്‍ പണം നിക്ഷേപിച്ചവരുടെ ചങ്കിടിപ്പാണ് കൂടുന്നത്. കൂടുതല്‍ പലിശ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും കുടുങ്ങിയത്. ഇത്തരത്തില്‍ നിക്ഷേപവുമായി ബന്ധപ്പെട്ടവര്‍ പരാതിയുമായി മുന്നോട്ട് വരുന്നുണ്ട്. ഇതേ കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

പ്രാഥമിക സൗകര്യങ്ങൾ ഒന്നുമില്ലാതെ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിലെ പോലീസ് എയ്ഡ്പോസ്റ്റ്

ആറളം – അയ്യംകുന്ന് പഞ്ചായത്തുകളുടെ മുന്‍ പ്രസിഡന്റായിരുന്ന അങ്ങാടിക്കടവിലെ നിധിയിരിക്കല്‍ ഒ.എം. തോമസ് (94) അന്തരിച്ചു

Aswathi Kottiyoor

വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ എഴുപത്തി ആറാം സ്ഥാപകദിനം

Aswathi Kottiyoor
WordPress Image Lightbox