26.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • ഇ​രി​ട്ടി കു​ടി​വെ​ള്ള പ​ദ്ധ​തി; ജ​ല​സം​ഭ​ര​ണി നി​ര്‍​മാ​ണം തു​ട​ങ്ങി
Iritty

ഇ​രി​ട്ടി കു​ടി​വെ​ള്ള പ​ദ്ധ​തി; ജ​ല​സം​ഭ​ര​ണി നി​ര്‍​മാ​ണം തു​ട​ങ്ങി

ഇ​രി​ട്ടി: ഇ​രി​ട്ടി, മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ പ​ഴ​ശി പ​ദ്ധ​തി​യി​ല്‍​നി​ന്ന് പൈ​പ്പ് ലൈ​ന്‍ വ​ഴി വീ​ടു​ക​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​രി​ട്ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യു​ള്ള ഉ​ന്ന​ത​ത​ല ജ​ല​സം​ഭ​ര​ണി നി​ര്‍​മാ​ണം തു​ട​ങ്ങി. ഇ​രി​ട്ടി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നു മു​ന്‍​വ​ശം ഇ​രി​ട്ടി ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത് ജ​ല സേ​ച​ന വ​കു​പ്പി​ന് കൈ​മാ​റി​യ 15 സെ​ന്റ് സ്ഥ​ല​ത്താ​ണ് ജ​ല​സം​ഭ​ര​ണി​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.
ഇ​രി​ട്ടി ,മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് പ​ഴ​ശി പ​ദ്ധ​തി​യി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള 75 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന വ​ന്‍ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കൂ​റ്റ​ന്‍ കി​ണ​ര്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി പ​ഴ​ശി ഡാം ​സൈ​റ്റി​ല്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related posts

ഇരിട്ടി നഗരസഭയും ഡിജിറ്റലൈസേഷനിലേക്ക്‌ – ഡോൺ സർവ്വേ ആരംഭിച്ചു.

Aswathi Kottiyoor

പുന്നാട് ഇറക്കത്തിൽ തീപ്പിടുത്തം

Aswathi Kottiyoor

മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചു

Aswathi Kottiyoor
WordPress Image Lightbox