31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മരിച്ചവരുടെ അന്തസ്സ് സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ……… .
Kerala

മരിച്ചവരുടെ അന്തസ്സ് സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ……… .

ന്യൂഡൽഹി:കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. മരിച്ചവരുടെ അന്തസ്സും അവകാശവും ഉയർത്തിപ്പിടിക്കുന്നതിനായി സർക്കാർ പ്രത്യേക നിയമനിർമാണം നടത്തണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു.

മരിച്ചവരുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കുന്നതിനാൽ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നത് ഒഴിവാക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവയ്ക്ക് വിശദമായ നിർദേശങ്ങൾ അയച്ചിട്ടുണ്ട്. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല മരിച്ചവരുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതും മൃതദേഹങ്ങൾക്കു നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയേണ്ടതും ഭരണകൂടത്തിന്റെ കടമയാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.കോവിഡ് മരണങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ താത്കാലിക ശ്മശാനങ്ങൾ നിർമിക്കണം. വലിയതോതിൽ ചിത കത്തുന്നതിലൂടെ ഉയരുന്ന പുക ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാതിരിക്കാനായി വൈദ്യുതശ്മശാനങ്ങൾ പ്രോത്സാഹിപ്പിക്കണം. മൃതദേഹങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിക്കുന്നത് ഉറപ്പാക്കുന്നതിനായി മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ശ്മശാനത്തിലെ ജീവനക്കാർ ബോധവാന്മാരായിരിക്കണം. അവർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണം. കുടുംബാംഗങ്ങളും കോവിഡ് ബാധിതരായതിനാൽ അന്ത്യകർമങ്ങൾ നടത്താൻ സാധിക്കാത്ത സന്ദർഭങ്ങളിൽ അവരുടെ ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി കർമങ്ങൾ നടത്താനുള്ള നടപടികൾ പ്രാദേശിക ഭരണകൂടം സ്വീകരിക്കണം. അമിതചാർജ് ഈടാക്കുന്ന ആംബുലൻസുകൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

Related posts

മൃഗ സംരക്ഷണ അനുബന്ധ മേഖലയിൽ നെപുണ്യ വികസന സർട്ടിഫിക്കറ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു.അ

Aswathi Kottiyoor

പുരാരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി ഉദ്ഘാടനം ഇന്ന്(06 ഏപ്രിൽ)

Aswathi Kottiyoor

പൊതുഗതാഗതം തടസപ്പെട്ടു; പണിമുടക്കിൽ സ്തംഭിച്ച് സംസ്ഥാനം

Aswathi Kottiyoor
WordPress Image Lightbox