24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കനത്ത മഴയില്‍ പേരാവൂര്‍ ചെവിടി ക്കുന്നില്‍ വീട്ടു മതില്‍ ഇടിഞ്ഞ് കെട്ടിടം തകര്‍ന്നു……….. …
Peravoor

കനത്ത മഴയില്‍ പേരാവൂര്‍ ചെവിടി ക്കുന്നില്‍ വീട്ടു മതില്‍ ഇടിഞ്ഞ് കെട്ടിടം തകര്‍ന്നു……….. …

പേരാവൂർ:കനത്ത മഴയില്‍ പേരാവൂര്‍ ചെവിടി ക്കുന്നില്‍ വീട്ടു മതില്‍ ഇടിഞ്ഞ് കെട്ടിടം തകര്‍ന്നു. പരേതനായ കാട്ടുമാടം ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്.
ശനിയാഴ്ചവൈകുന്നേരംമൂന്നരയോടെയായിരുന്നു സംഭവം. മതില്‍ ഇടിഞ്ഞ് കെട്ടിടത്തിന്റെ ചുവരും മേല്‍ക്കൂരയും ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. സ്വകാര്യവ്യക്തിയുടെ വീട്ടു മതിലിടിഞ്ഞാണ് കെട്ടിടം തകര്‍ന്നത്. ഈ സമയം കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ബഷീര്‍ എന്നയാള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിന് പരിക്കേറ്റ മുഹമ്മദ് ബഷീര്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

മലഞ്ചരക്ക് വ്യാപാരിയായ മുഹമ്മദ് ബഷീറിന്റെ മലഞ്ചരക്ക് സാധനങ്ങളും മണ്ണിനടിയിലായി. മുഹമ്മദ് ബഷീറിനെ കൂടാതെ മറ്റ് രണ്ടുപേര്‍ കൂടി ഈ കെട്ടിടത്തില്‍ താമസിക്കുന്നുണ്ടെങ്കിലും ഇവരാരും തന്നെ വീട്ടിലില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Related posts

പേരാവൂർ പഞ്ചായത്ത് 30 കിലോമീറ്റർ പാതയോരം മാലിന്യ മുക്തമാക്കും

Aswathi Kottiyoor

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.

Aswathi Kottiyoor

Aswathi Kottiyoor
WordPress Image Lightbox