ഇരിട്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു തില്ലങ്കേരി വട്ടപ്പറമ്പിലെ മേപ്പാടൻ റിജേഷ് (33) ആണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ കൊ വിഡ് ചികിത്സക്കിടെ ഇന്ന് രാത്രിയോടെ മരണപ്പെട്ടത്
ബംഗലുരുവിൽ ബേക്കറി തൊഴിലാളിയായിരുന്ന റിജേഷിന് ജോലി സ്ഥലത്ത് വെച്ചാണ് കൊവിഡ് സ്ഥിരീകരിച്ചത് ബംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അസുഖം മൂർഛിച്ചതിനെ ഒരാഴ്ച്ച മുൻപ് ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് നാട്ടിലെത്തിച്ച് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണപ്പെട്ടത്
മേപ്പാടൻ മുകുന്ദൻ്റെയും നാരായണിയുടെയും മകനാണ്
ഭാര്യ: സന്ധ്യ
ഏക മകൾ: ഐഷാനി