ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിൽ കോവിഡ് സുരക്ഷ മുൻകരുതൽ കർശനമാക്കാൻ തീരുമാനിച്ചു. പഞ്ചായത്തിൽ പത്തിലധികം പോസിറ്റീവ് രോഗികളുള്ള ചുവടെ ചേർത്ത വാർഡുകൾ കർശന നിയന്ത്രണങ്ങളോടെ കണ്ടെയ്ൻമെന്റ് സോണാക്കും. മണിക്കടവ്, നോർത്ത്, മാട്ടറ, തൊട്ടിപ്പാലം, പേരട്ട, വയത്തൂർ, ഉളിക്കൽ വെസ്റ്റ്, ഉളിക്കൽ ഈസ്റ്റ്, നെല്ലിക്കാംപൊയിൽ, ഏഴുർ, പരിക്കളം, മുണ്ടാനൂർ, നുചിയാട്, മണിപ്പാറ വർഡുകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ രാവിലെ ആറു മുതൽ എട്ടു വരെ രണ്ടു മണിക്കൂർ ഹോൾസെയിൽ വ്യാപാരവും ഏഴു മുതൽ 11 വരെ ഹോം ഡെലിവറി യും നടത്താം.
ഓയിൽ, ഫ്ളോർ മില്ലുകൾ പകൽ രണ്ടുവരെ പ്രവർത്തിക്കാവുന്നതും വോളണ്ടിയർമാരുടെ സഹായത്താൽ മാത്രം സാധനങ്ങൾ മില്ലിലേക്കും തിരിച്ചും എത്തിക്കാവുന്നതുമാണ്.
രാവിലെ ആറു മുതൽ എട്ടു വരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവൃത്തികൾക്കാവശ്യമായ നിർമാണ വസ്തുക്കൾ പഞ്ചായത്ത് മെംബറുടെ കത്തിന്റെ അടിസ്ഥാനത്തിൽ കടകൾ തുറന്ന് നൽകാം.
എന്നാൽ ഇത്തരം കടകൾ തുറന്നുവച്ചു വിൽപ്പന നടത്താൻ പാടില്ല. എല്ലാ ഞാറാഴ്ചകളും പഞ്ചായത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും. ജീവിത ശൈലീ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്ന മുതിർന്ന പൗരന്മാർ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആശുപത്രിയിൽ പോകേണ്ടതില്ല. അവർക്ക് ആവശ്യമായ മരുന്നുകൾ ആശാവർക്കർമാർ/വോളണ്ടിയർ വീട്ടിൽ എത്തിച്ചു നൽകും. ഇതിനായി വാർഡ് മെംബറെയോ ആശാവർക്കറേയോ ബന്ധപ്പെടണം.
സ്വകാര്യ സ്ഥാപനത്തിൽ കോവിഡ് പരിശോധനകൾക്ക് പോകുന്നവർ മുൻകൂട്ടി വാർഡ് മെംബറേയോ ആശാവർക്കറേയോ അറിയിക്കണം. ഹോട്ടലുകൾക്ക് വൈകുന്നേരം ആറു വരെ പാർസൽ മാത്രം നൽകാം.
previous post