24.9 C
Iritty, IN
October 5, 2024
  • Home
  • National
  • രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഇനിമുതൽ മാസ്ക് ധരിക്കേണ്ടതില്ല: അമേരിക്ക….
National

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഇനിമുതൽ മാസ്ക് ധരിക്കേണ്ടതില്ല: അമേരിക്ക….

പൂർണ്ണമായും കൊവിഡ് വാക്സിൻ സ്വീകരിച്ചവർ ഇനിമുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്ക. സാമൂഹ്യ അകല നിർദ്ദേശങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റേതാണ് തീരുമാനം. കോവിഡ് പോരാട്ടത്തിലെ നിർണായക ദിനം ആണ് ഇതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 117 ദശലക്ഷം പേർക്ക് അമേരിക്കയിൽ പൂർണമായി പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. ഇത് ജനസംഖ്യയുടെ 35 ശതമാനം വരും. 154 ദശലക്ഷത്തിലധികം പേർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. സാധാരണ അവസ്ഥയിലേക്ക് മടങ്ങിവരാൻ കഴിയുന്ന ഈ നിമിഷത്തിനായി ഞങ്ങളെല്ലാവരും കൊതിച്ചിട്ടുണ്ട് എന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ റോച്ചൽ വലൻസ്കി പ്രതികരിച്ചത്.

Related posts

വിദേശ യാത്രക്കാർക്ക് ഇനി സ്വന്തം ഐസലേഷൻ

Aswathi Kottiyoor

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനം

Aswathi Kottiyoor

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും ഫോണുകളും നിര്‍മിക്കാന്‍ ഇറക്കുമതിയില്‍ ഇളവ് അനുവദിച്ചേക്കും

Aswathi Kottiyoor
WordPress Image Lightbox