തിരുവനന്തപുരം: അക്ഷയതൃതീയ ദിനത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 120 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4465 രൂപയുമായി. ആഗോള വിപണിയിൽ സ്വർണ വില നേരിയ തോതിൽ കുറഞ്ഞു. സ്പോട്ഗോൾഡ് വില ഔൺസിന് 1823.34 ഡോളറാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 47,438 രൂപ നിലവാരത്തിലാണ്.