28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഏഷ്യാനെറ്റിനെ വിലക്കി വി മുരളീധരന്‍; പാര്‍ടി തീരുമാനമെന്ന് മന്ത്രി………
Kerala

വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഏഷ്യാനെറ്റിനെ വിലക്കി വി മുരളീധരന്‍; പാര്‍ടി തീരുമാനമെന്ന് മന്ത്രി………

കൊച്ചി: ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഒഴിവാക്കി. ബിജെപി തീരുമാനം മാനിച്ചാണ് താന്‍ ഏഷ്യാനെറ്റിനെ ഒഴിവാക്കിയതെന്നും, കേന്ദ്രമന്ത്രിയാണെങ്കിലും പാര്‍ടി തീരുമാനം താന്‍ പാലിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രിയുടെ ഒൗദ്യോഗിക പരിപാടികള്‍ അറിയിക്കുന്ന വാട്‌സപ്പ് ഗ്രൂപ്പില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബുധനാഴ്ച മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനം സംബന്ധിച്ച് ഏഷ്യാനെറ്റിന് അറിയിപ്പ് ലഭിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസിനെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി തന്റെ നിലപാട് മുരളീധരന്‍ വിശദമാക്കി- ഏഷ്യാനെറ്റ് ന്യൂസിനോട് ബിജെപി കേരളഘടകം നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്, താന്‍ ബിജെപി നേതാവാണ്, അതുകൊണ്ട് ആ ചാനലിന് വാര്‍ത്താസമ്മേളനത്തില്‍ ഇടം നല്‍കുന്നില്ല-മുരളീധരന്‍ പറഞ്ഞു.

മുരളീധരന്റെ വിലക്ക് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഏഷ്യാനെറ്റ് ന്യൂസില്‍നിന്നും പ്രതികരണമുണ്ടായിട്ടില്ല. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നല്‍കിയ മറുപടി അപമാനകരമാണെന്ന് കാട്ടി ബിജെപി പ്രതിഷേധ ക്യാമ്പയിന്‍ നടത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പരസ്യമായി മാപ്പുപറയാന്‍ ചാനല്‍ തയ്യാറായി.

ഒരു കേന്ദ്രമന്ത്രിക്ക് ഔദ്യോഗികവാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമസ്ഥാപനത്തെ വിലക്കാന്‍ അധികാരമില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന പരിപാടിയാണ് ഔദ്യോഗികവാര്‍ത്താസമ്മേളനങ്ങള്‍. അതില്‍ പങ്കെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അര്‍ഹത അവകാശമാണ്. ഔദ്യോഗികവാര്‍ത്താ സമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോള്‍ മന്ത്രി അവരോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു, ചിലരെ വിലക്കിയപ്പോള്‍ മന്ത്രി അവരോട് വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു. മന്ത്രി മുരളീധരന്‍ നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണെന്നും ബ്രിട്ടാസ് പറഞ്ഞു.

Related posts

എറണാകുളം ഷൊർണൂർ മൂന്നാംപാത അപ്രായോഗികം : റെയിൽവേ

Aswathi Kottiyoor

പൂ​ഞ്ഞാ​റി​ൽ കേ​ര​ള ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി പി.​സി. ജോ​ർ​ജ് തോ​റ്റു.

കേരളത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്*

Aswathi Kottiyoor
WordPress Image Lightbox