24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാറ്റിലും മഴയിലും വാഴകൾ നശിച്ചു
Iritty

കാറ്റിലും മഴയിലും വാഴകൾ നശിച്ചു

ഇരിട്ടി : ശക്തമായ കാറ്റിലും മഴയിലും മുഴക്കുന്ന് പഞ്ചായത്തിലെ കൂടലാട് മേഖലയിൽ വ്യാപക നാശനഷ്ടം. പാലപ്പുഴ കൂടലാടിലെ
സാദത്തിൻ്റെ നൂറ്റൻപതോളം നേന്ത്രവാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. ആറളം വന്യ ജീവിസങ്കേതത്തിൽ നിന്നും നിരന്തരം ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടാനകളാേട് പടവെട്ടിയാണ് സാദത്ത് വാഴ കൃഷി ചെയ്തത്. ദിവസങ്ങളോളം വാഴത്തോട്ടത്തിൽ കാവലിരുന്നാണ് കാട്ടനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് തടഞ്ഞത്. നേന്ത്ര ഉൾപ്പെടെ ആയിരത്തോളം വാഴകളാണ് ഇവിടെ കൃഷി ചെയ്തതത്. ഇതിൽ നൂറ്റി അൻപതോളം നേന്ത്രവാഴയാണ് കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ നിലം പൊത്തിയത്. മൂപ്പെത്താറായ വാഴകളാണ് ശക്തമായ കാറ്റിൽ നിലംപൊത്തിയത്.

Related posts

മണ്ണിടിച്ചൽ ഭീഷണി ; അയ്യൻകുന്നിൽ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

Aswathi Kottiyoor

നടുവനാട് ഓൾ കേരള വോളിബാൾ ടൂർണമെൻ്റ് തുടങ്ങി.

Aswathi Kottiyoor

പായം ഗവൺമെൻറ് യുപിസ്കൂൾ ശുചീകരിച്ച് എഫ് എസ് ഇ ടി ഒ

Aswathi Kottiyoor
WordPress Image Lightbox