24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടിയേക്കും: 12 ദിവസംകൊണ്ട് വൈറസ് കീഴടക്കിയത് 745 പേരെ……….
Kerala

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടിയേക്കും: 12 ദിവസംകൊണ്ട് വൈറസ് കീഴടക്കിയത് 745 പേരെ……….

സംസ്ഥാനം കോവിഡ് കണക്കുകളുടെ ഉയരത്തില്‍. ഏററവും കൂടിയ പ്രതിദിനവര്‍ധനയും മരണങ്ങളും ടെസ്ററ് പോസിററിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിനംകൊണ്ട് 745 പേര്‍ കോവിഡിനു കീഴടങ്ങി. ലോക്ഡൗണ്‍ നീട്ടാനാണ് നീക്കം.     വാരാന്ത്യലോക്ഡൗണിന്റേയും മിനി ലോക്ഡൗണിന്റേയുമൊന്നും ഫലം കണ്ടു തുടങ്ങിയിട്ടില്ല. പ്രതിദിന രോഗബാധിതരുടെ എണ്ണം 43000 കടന്നു.

ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം  20 ലക്ഷം കവിഞ്ഞു. ചികില്‍സയില്‍ നാലര ലക്ഷം പേര്‍. 100 പേരെ പരിശോധിക്കുമ്പോള്‍ 30 മുതല്‍ 35 പേര്‍ക്കുവരെ വിവിധ ജില്ലകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നു.  ഇന്നലെ മാത്രം 95 മരണം. 21 ദിനംകൊണ്ട് 1054  ജീവന്‍ പൊലിഞ്ഞു. ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 2729 ആയും  വെന്റിലേറററില്‍ കഴിയുന്നവരുടെ എണ്ണം 1446 ആയും കുതിച്ചുയര്‍ന്നു.

എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ,തൃശൂര്‍ ജില്ലകളിലാണ് കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നത്. സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായിലേയ്ക്ക് നീങ്ങുകയാണെന്നും ലോക്ഡൗണ്‍ തുടരണമെന്നുമാണ് വിലയിരുത്തല്‍. ഒാക്സിജന്‍  പാഴാക്കുന്നത് തടയാന്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആര്‍ക്കും ഒാക്സിജന്‍ നല്കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം നല്കി. കാററും മഴയും അതിശക്തമാകാന്‍ സാധ്യതയുളളതിനാല്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് വൈദ്യുതി തകരാര്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. 

Related posts

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ന്യൂയോർക്കിലെത്തി.

Aswathi Kottiyoor

കോ​വി​ഡ്: കേ​ന്ദ്ര​സം​ഘം ഇ​ന്ന് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍

Aswathi Kottiyoor

ഡിജിറ്റൽ റീസർവേ യന്ത്രം കിട്ടാനില്ല; ആദ്യഘട്ട അളവ് തലശ്ശേരിയിൽ മാത്രം

Aswathi Kottiyoor
WordPress Image Lightbox