24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ്​ രോഗമുക്തർക്ക്​ ആറുമാസത്തിന്​ ശേഷം വാക്​സിൻ നൽകിയാൽ മതിയെന്ന് വിദഗ്ദ്ധ സമിതി………
Kerala

കോവിഡ്​ രോഗമുക്തർക്ക്​ ആറുമാസത്തിന്​ ശേഷം വാക്​സിൻ നൽകിയാൽ മതിയെന്ന് വിദഗ്ദ്ധ സമിതി………

കോവിഡ്​ രോഗമുക്തർക്ക്​ ആറുമാസത്തിന്​ ശേഷം വാക്​സിൻ നൽകിയാൽ വിദഗ്ദ്ധ സമിതി.
കോവിഡ്​ പ്രതിരോധ വാക്​സിനായ കോവിഷീൽഡിന്‍റെ രണ്ടു ഡോസുകളുടെ ഇടവേള ദീർഘിപ്പിക്കണമെന്നും ​ വിദഗ്​ധ സമിതി നിർദ്ദേശിച്ചു. 12 മുതൽ 16 ആഴ്​ചകളുടെ ഇടവേളയിൽ രണ്ടാം ഡോസ്​ വാക്​സിൻ നൽകണം. അതേസമയം കോവാക്​സിന്‍റെ ഇടവേളകളിൽ മാറ്റം വരുത്തിയിട്ടില്ല. അത്​ നാലു മുതൽ ആറ്​ ആഴ്ച ഇടവേളയായി തുടരും. കോവിഷീൽഡ്​ വാക്​സിന്‍റെ രണ്ടു ഡോസുകളുടെ ഇടവേള വർധിപ്പിക്കുന്നത്​ ശരീരത്തിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഗുണകരമാകുമെന്നാണ്​ വിലയിരുത്തൽ.
പ്ലാസ്​മ ചികിത്സക്ക്​ വിധേയരായവർ 12 ആഴ്ചക്ക്​ ശേഷം വാക്​സിൻ സ്വീകരിച്ചാൽ മതിയാകും. ഗുരുതര അസുഖങ്ങളുണ്ടായിരുന്നവർക്ക്​ രോഗമുക്തി നേടി നാലു മുതൽ എട്ട്​ ആഴ്ചക്കുള്ളിൽ വാക്​സിൻ സ്വീകരിക്കാം. ഗർഭിണികൾക്ക്​ ആവശ്യമെങ്കിൽ വാക്​സിൻ എടുക്കാം. വാക്​സിനെടുക്കുന്ന കാര്യം സ്വയം തീരുമാനിക്കാം. പ്രസവത്തിന്​ ശേഷം മുലയൂട്ടുന്ന അമ്മമാർക്കും വാക്​സിൻ സ്വീകരിക്കാമെന്ന്​ വിദഗ്​ധ സമിതി ശിപാർശ ചെയ്തു.

Related posts

ഗൾഫ് മടക്കയാത്രയിലെ അനിശ്ചിതത്വം; തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ പ്രവാസികൾ.

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടിക്ക് തുടക്കമായി

Aswathi Kottiyoor

കാലാവസ്ഥാ വ്യതിയാനം നേരിടാൻ കർമ പദ്ധതി പുതുക്കി കേരളം; ആറു മേഖലകളിൽ പ്രത്യേക ശ്രദ്ധ

Aswathi Kottiyoor
WordPress Image Lightbox