22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • പേരാവൂർ നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നിയുക്ത എം എൽ എ അഡ്വ.സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു…..
Peravoor

പേരാവൂർ നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നിയുക്ത എം എൽ എ അഡ്വ.സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു…..

പേരാവൂർ: പേരാവൂർ നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നിയോജക മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള മെഡിക്കൽ ഓഫീസർമാർ, ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ള പോലീസ് മേധാവികൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാർ എന്നിവരെ ഉൾപ്പെടുത്തി നിയുക്ത എം എൽ എ അഡ്വ.സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.

ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനു വേണ്ടി വാക്സിനേഷനും രോഗ നിർണയ പരിശോധനകളും നടത്തുന്നതിനായി ക്യാംപുകൾ നടത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക, രോഗികൾക്കും ടെസ്റ്റ് ചെയ്യേണ്ടി വരുന്നവർക്കുമായി വാഹന സൗകര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏർപ്പാടാക്കുക തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചു. വാർഡ് ജാഗ്രത സമിതികൾ കാര്യക്ഷമതയോടു കൂടി പ്രവർത്തിക്കുവാൻ നിർദ്ദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് എംഎൽഎ വികസന ഫണ്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിക്കുവാനും തീരുമാനിച്ചു.

Related posts

യുഡിഎഫിനോട് കൂറുള്ള പേരാവൂർ

Aswathi Kottiyoor

അനിൽകുമാറിൻ്റെ നിര്യാണത്തിൽ ശനിയാഴ്ച 5 മണിക്ക് പേരാവൂരിൽ അനുശോചന യോഗം –

Aswathi Kottiyoor

കൊളക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് യു. പി. സ്‌കൂളില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox