എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭ്രഷ്ട്, അശ്വത്ഥാമാവ്, അവിഘ്നമസ്തു, ചക്കരക്കുട്ടിപ്പാറു, തോന്ന്യാസം തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. ശാന്തം, കരുണം, പരിണാമം, ദേശാടനം, മകൾക്ക് തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതി. 1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന് നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനനം. പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. ഹസീന, ജസീന എന്നിവരാണ് മക്കള്‍