35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കോവിഡ് പ്രതിരോധം: കേരളത്തിന് 240 കോടി, ത്രിതല പഞ്ചായത്തുകൾക്ക് വിനിയോഗിക്കാം………..
Kerala

കോവിഡ് പ്രതിരോധം: കേരളത്തിന് 240 കോടി, ത്രിതല പഞ്ചായത്തുകൾക്ക് വിനിയോഗിക്കാം………..

ന്യൂഡൽഹി:കോവിഡ് പ്രതിരോധത്തിന് 25 സംസ്ഥാനങ്ങളിലെ ത്രിതലപഞ്ചായത്തുകൾക്ക് സഹായധനമായി 8923.8 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിന് 240.6 കോടി രൂപ ലഭിക്കും. 2021-22ലെ യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം എന്നനിലയിൽ പണം ശനിയാഴ്ച കൈമാറിയതായി കേന്ദ്രധനമന്ത്രാലയത്തിന്റെ ധനവിനിയോഗവകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

പതിനഞ്ചാം ധനകാര്യകമ്മിഷന്റെ നിർദേശപ്രകാരം യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം ജൂണിലാണ് വിതരണംചെയ്യേണ്ടത്. എന്നാൽ, കോവിഡ് പ്രതിരോധനടപടികൾക്കായി പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുൻകൂർ നൽകുകയായിരുന്നു. പണവിനിയോഗവുമായി ബന്ധപ്പെട്ട് ധനകാര്യ കമ്മിഷൻ നിർദേശിച്ച ചില വ്യവസ്ഥകളിലും ഇളവുണ്ടെന്ന് പത്രക്കുറിപ്പിൽ പറഞ്ഞു.

Related posts

ഗ്രാമസഭ മാതൃകയിൽ തൊഴിൽ സഭകൾ ; എല്ലാവർക്കും തൊഴിൽ ഉറപ്പാക്കുക ലക്ഷ്യം ; സ്‌ത്രീകൾക്ക്‌ പ്രത്യേകം പരിഗണന

Aswathi Kottiyoor

ഇരിട്ടി സബ് ആർ.ടി ഓഫീസിൽ നടക്കേണ്ട ലേണേഴ്സ് ടെസ്റ്റ് മാറ്റി –

Aswathi Kottiyoor

സ്കൂള്‍ ബസിനെ വന്‍ അപകടത്തില്‍ നിന്നും രക്ഷിച്ചു; ഹീറോയായി അഞ്ചാംക്ലാസുകാരന്‍

Aswathi Kottiyoor
WordPress Image Lightbox