24.9 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • അമ്പായത്തോട് വളർത്തു നായയെ അഞ്ജാത വന്യജീവി ആക്രമിച്ചു…………..
Kottiyoor

അമ്പായത്തോട് വളർത്തു നായയെ അഞ്ജാത വന്യജീവി ആക്രമിച്ചു…………..

കൊട്ടിയൂര്‍:വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.അമ്പായത്തോട് പറങ്കിമലയിലെ മേലെപെരുംമ്പള്ളി സിംസണ്‍ന്റെ വളര്‍ത്തുനായയെയാണ് വന്യജീവി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.നായുടെ വയറിന്റെ ഭാഗത്തെ തൊലി വലിച്ചുകീറിയ നിലയിലാണ്.കൂട്ടില്‍ മൂന്ന് നായകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നിനെയാണ് ആക്രമിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ നായക്ക് ചുങ്കക്കുന്ന് വെറ്റനറി സര്‍ജന്‍ ബീറ്റു ജോസഫ് ചികിത്സ നല്‍കി.ഇതിനു മുമ്പും ഈ പ്രദേശത്ത് വളര്‍ത്തുനായക്കളെ കാണാതാകുന്നതും വന്യജീവികള്‍ ആക്രമിച്ച് കൊല്ലുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കൊട്ടിയൂര്‍ ഫോറസ്റ്റ് ഓഫീസര്‍ പി.വി രാജീവന്‍,ബീറ്റ് ഓഫീസര്‍ മിന്നു ടോമി,വാച്ചര്‍ വി.എ തോമസ് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Related posts

ഡെങ്കിപനി; കൊട്ടിയൂര്‍ പഞ്ചായത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

Aswathi Kottiyoor

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Aswathi Kottiyoor

ഉപഭോക്‌തൃ സേവന കേന്ദ്രം കൊട്ടിയൂരിൽ പ്രവർത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox