ഡെൽഹി: കോവിഡ് രോഗ ബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കോവിഡ് പ്രതിരോധത്തിനായി മുൻകൂറായി കേന്ദ്രം ഗ്രാൻഡ് അനുവദിച്ചു. 25 സംസ്ഥാനങ്ങൾക്കായി 8923.8 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 240.6 കോടി രൂപ കേരളത്തിന് ലഭിക്കും. എന്നാൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. രാജ്യത്തിന് ഇപ്പോൾ അത്യാവശ്യം പ്രാണവായു ആണെന്നും പ്രധാനമന്ത്രിയുടെ രമ്യഹർമം അല്ലെന്നും സെൻട്രൻ വിസ്ത പദ്ധതിയെ വിമർശിച്ച് രാഹുൽ ട്വീറ്റ് ചെയ്തു.