22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കൊട്ടിയൂർ പഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ വാർ റൂം പ്രവർത്തനമാരംഭിച്ചു……….
Kelakam

കൊട്ടിയൂർ പഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ വാർ റൂം പ്രവർത്തനമാരംഭിച്ചു……….

കൊട്ടിയൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ വാർ റൂം പ്രവർത്തനമാരംഭിച്ചു.

പഞ്ചായത്തിലെ കോവിഡ് രോഗികളെ ആശുപത്രികളിലും ഡെമിസിലറി സെന്ററുകളിലേക്കും ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കും സൗജന്യമായി എത്തിക്കുന്നതിന് പഞ്ചായത്തുകളില്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കോവിഡ് രോഗികൾക്കായി ആംബുലൻസ് ഉൾപ്പെടെ 5 വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.

18 കിടക്കകൾ ഉള്ള ഡെമിസിലറി സെന്ററും, 50 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈൻ ടീറ്റ്മെന്റ് സെന്ററും പഞ്ചായത്തിൽ സജ്ജമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അറിയിച്ചു. ഓരോ വാർഡിലും കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ വാർഡ് തല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്

Related posts

*ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര മൂന്നാം ഭാഗം

Aswathi Kottiyoor

ഉപയോഗ ശൂന്യമായ കിണറ്റിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി

Aswathi Kottiyoor

പത്തു കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox