തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ അനുവദിച്ച് കേന്ദ്ര സർക്കാർ. കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിൻ കൂടി അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാനങ്ങൾക്ക് 53.25 ലക്ഷം ഡോസ് വാക്സിൻ കൂടി മൂന്നുദിവസത്തിനകം വിതരണം ചെയ്യാനാണ് തീരുമാനം. ഇതുവരെ 17.49 കോടി വാക്സിൻ വിതരണം ചെയ്തെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കേരളത്തിലെ വാക്സിൻ ക്ഷാമം എപ്പോൾ പരിഹരിക്കുമെന്ന് അറിയിക്കാൻ കഴിഞ്ഞദിവസം കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വാക്‌സിൻ വിഷയത്തിൽ പ്രസ്താവനകളല്ല നടപടികളാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.