21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അടുത്ത മാസവും സൗജന്യ ഭക്ഷ്യക്കിറ്റ്‌; സാമൂഹ്യ അടുക്കള തുടങ്ങും………..
Kerala

അടുത്ത മാസവും സൗജന്യ ഭക്ഷ്യക്കിറ്റ്‌; സാമൂഹ്യ അടുക്കള തുടങ്ങും………..

തിരുവനന്തപുരം: വ്യാപനത്തിന്റെയും ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം മെയ്‌ മാസവും തുടരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ആഴ്ച കൊടുത്തുതുടങ്ങും. അതിഥിത്തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് നൽകും.

കോവിഡ്‌ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ പട്ടിണി ഇല്ലാതാക്കാൻ 2020 ഏപ്രിൽ മുതൽ റേഷൻ കടകൾവഴി കിറ്റ്‌ വിതരണം ചെയ്‌തിരുന്നു. 8.20 കോടി കിറ്റാണ്‌ ഏപ്രിൽവരെ നൽകിയത്‌. ഈ ലോക്‌ഡൗൺ കാലത്തും ആരും പട്ടിണി കിടക്കാതിരിക്കാൻ സാമൂഹ്യ അടുക്കളകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമുള്ളവർക്ക്‌ ഭക്ഷണം എത്തിക്കും.

നിയന്ത്രണം ജീവൻ രക്ഷിക്കാൻ

ജീവനും ജീവനോപാധികളും സംരക്ഷിക്കുകയാണ്‌ സർക്കാർ ലക്ഷ്യം. വാരാന്ത്യങ്ങളിലെ നിയന്ത്രണങ്ങളും രാത്രികാല നിയ
ന്ത്രണവും നടപ്പാക്കുന്നത്‌ അതിനാണ്‌. ഇവ രണ്ടും കണക്കിലെടുക്കുമ്പോൾ ഏറ്റവും പ്രധാനം ജീവനുകൾ സംരക്ഷിക്കുകയാണ്‌. കേരളത്തിലെ ഉയർന്ന ജനസാന്ദ്രത കണക്കിലെടുക്കുമ്പോൾ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാൻ ലോക്ഡൗൺ പോലെ ഫലപ്രദമായ മറ്റൊരു നടപടിയില്ല.

ജീവിതശൈലീ രോഗങ്ങൾ ഉള്ളവരുടെയും ജനസംഖ്യാപരമായ ഉയർന്ന അനുപാതവും കേരളത്തിൽ വളരെ കൂടുതലാണ്. ഇതെല്ലാം പരിഗണിക്കുമ്പോൾ രോഗവ്യാപനം മറ്റെവിടത്തേക്കാളും ശക്തമാകാനും മരണം വിതയ്ക്കാനും സാധ്യത കേരളത്തിലുണ്ട്. മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുള്ളതിനാൽ മറ്റു പലയിടത്തേക്കാൾ കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിർത്താൻ സാധിച്ചേക്കാം. മരണനിരക്ക് എത്ര കുറഞ്ഞാലും രോഗികളുടെ എണ്ണം ഉയർന്നാൽ മരണ സംഖ്യയും ഉയരും. അത്‌ ഒഴിവാക്കിയേ മതിയാകു.

18–-45 വയസ്സ് പരിധിയിലുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്സിൻ നൽകാനാകില്ല. മറ്റ് രോഗങ്ങൾ ഉള്ളവർക്ക് മുൻഗണന നൽകും. രോഗം ഉള്ളവരുടെയും ക്വാറന്റൈൻകാരുടെയും വീട്ടിൽ പോകുന്ന വാർഡ്തല സമിതിക്കാർക്കും മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ഭിന്നശേഷി അവകാശ നിയമത്തിലെ എല്ലാ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കണം

Aswathi Kottiyoor

ഖനനനിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം

Aswathi Kottiyoor

നടപ്പാക്കാമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേ മാലിന്യ സംസ്‌കരണ പദ്ധതികൾ വിഭാവനം ചെയ്യാവൂ: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox