33.9 C
Iritty, IN
November 23, 2024
  • Home
  • Kerala
  • രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി..
Kerala

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി..

രാജ്യത്ത് ഇന്ധന വില കൂടി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നുകഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും കൂടിയത്. മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍ 15 പൈസ വരെ ഉയര്‍ത്തിയപ്പോള്‍ ഡീസലിന് ലിറ്ററിന് 15 പൈസ മുതല്‍ 18 പൈസ വരെയാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും.
ഡല്‍ഹിയില്‍ 15 പൈസ വര്‍ധിച്ചതോടെ ഒരു ലിറ്റര്‍ പെട്രോള്‍ വില 90.55 രൂപയായി. മുംബൈയില്‍ ലിറ്ററിന് 96.95 രൂപയാണ് പെട്രോള്‍ വില. ചെന്നൈയില്‍ ചൊവ്വാഴ്ച 12 പൈസയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ലിറ്ററിന് 92.55 രൂപയായി. കൊല്ക്കത്തയില്‍ 90.76 രൂപയുമാണ് വില. ഡല്‍ഹിയില്‍ ഡീസലിന് 18 പൈസ വര്‍ധിപ്പിച്ചു. ഇതോടെ ദേശീയ തലസ്ഥാനത്ത് 80.91 രൂപയായി ഡീസല്‍ വില. മുംബൈയില്‍ 87.98 രൂപയും ചെന്നൈയില്‍ 85.90 രൂപയും, കൊല്‍ക്കത്തയില്‍ 83.78 രൂപയുമാണ് ഡീസല്‍ വില. ഏപ്രില്‍ 15 നാണ് ഇന്ധന വില അവസാനമായി വര്‍ധിപ്പിച്ചത്.

Related posts

തെരുവ്‌ തോക്കിൻമുനയിൽ; അഭയം സുരക്ഷാ മുറികൾ, പുറത്തിറങ്ങിയാൽ ജീവനുണ്ടാകില്ല

Aswathi Kottiyoor

അവിടെ അങ്ങനെയാകാം’: കിഫ്ബി കടമെടുപ്പ് വിഷയത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

Aswathi Kottiyoor

ന​യ​പ്ര​ഖ്യാ​പ​നം ഒ​റ്റ​നോ​ട്ട​ത്തി​ൽ

Aswathi Kottiyoor
WordPress Image Lightbox