25.9 C
Iritty, IN
July 1, 2024
  • Home
  • Kelakam
  • കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു…
Kelakam

കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു…

അണുങ്ങോടില്‍ കാട്ടാന ജനവാസകേന്ദ്രത്തില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. അണുങ്ങോട് സ്വദേശികളായ പാമ്പാറ പാപ്പച്ചന്‍, പാമ്പാറ ജെയ്‌സണ്‍ , കുന്നത്ത് ജലജ എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കൈത, കൊക്കൊ, തീറ്റപ്പുല്‍ കശുമാവ് എന്നിവയാണ് നശിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കാട്ടാന കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം പുലര്‍ച്ചെ 3 മണി വരെ നീണ്ടു. തെങ്ങു വീഴുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ പടക്കം പൊട്ടിച്ചും മറ്റുമാണ് കാട്ടാനയെ തുരത്തിയത്.കൃഷികൾ നശിപ്പിച്ചിട്ടും വനപാലകര്‍ വേണ്ട നടപടികൾ സ്വീകരിക്കാത്തതിനാൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
വനം വകുപ്പിന് പരാതി നല്‍കിയിട്ടും കാര്യമായ നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല എന്നും പരാതിയുണ്ട്. കാട്ടാനകള്‍ നശിപ്പിച്ച കാര്‍ഷികവിളകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. വനംവകുപ്പ് വേണ്ട നടപടികള്‍ സ്വീകരിച്ച് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Related posts

10 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

Aswathi Kottiyoor

പേരാവൂരിൽ കോൺഗ്രസ് നേതാക്കൾക്ക് മർദ്ദനം; ഒൻപത് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

Aswathi Kottiyoor

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox