29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നിരക്ക് കുറയ്ക്കാനാകില്ലെന്ന് സ്വകാര്യ ലാബുകള്‍……..
Kerala

ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നിരക്ക് കുറയ്ക്കാനാകില്ലെന്ന് സ്വകാര്യ ലാബുകള്‍……..

സ്വകാര്യ മേഖലയിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടിക്ക് പിന്നാലെ നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ലാബുകൾ. കുറഞ്ഞത് 1500 രൂപയെങ്കിലുമാക്കണമെന്നാണ് സ്വകാര്യ ലാബുകൾ ആവശ്യപ്പെടുന്നത്. 500 രൂപ അപര്യാപ്തമാണെന്നാണ് സ്വകാര്യ ലാബുകൾ വാദിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആർ. പരിശോധന നിർത്തിവെച്ചു.സർക്കാർ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നാണ് ലാബുടമകളുടെ നിലപാട്. അതേസമയം ടെസ്റ്റ് നിർത്തിവെക്കാൻ തീരുമാനമില്ലെന്ന ലാബ് കൺസോർഷ്യവും അറിയിച്ചു. സ്വകാര്യ ലാബുകൾ കൂട്ടത്തോടെ ആർ.ടി.പി.സി.ആർ. പരിശോധന നിർത്തിയാൽ സർക്കാർ ആശുപത്രികളിൽ മാത്രമായി പരിശോധന ഒതുങ്ങും. സർക്കാർ ആശുപത്രിയിൽ ഇത് സൗജന്യമായാണ് ചെയ്യുന്നത്.

Related posts

കെ ഫോൺ സജ്ജം ; 8000 ഓഫീസിൽ കണക്ഷൻ നടപടികളായി , 4000 കുടുംബത്തിന് ഉടൻ നൽകും

Aswathi Kottiyoor

സിറോമലബാർ സഭാ ഭൂമി ഇടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകും

Aswathi Kottiyoor

തിരികെ സ്കൂളിൽ’: 46 ലക്ഷം കുടുംബശ്രീ വനിതകൾ വിദ്യാലയങ്ങളിലേക്ക്

Aswathi Kottiyoor
WordPress Image Lightbox