22.9 C
Iritty, IN
July 8, 2024
  • Home
  • Thiruvanandapuram
  • പിണറായി സർക്കാരിന്റെ രണ്ടാം വരവ്: സത്യപ്രതിജ്ഞ മൂന്നു ദിവസത്തിനകം…
Thiruvanandapuram

പിണറായി സർക്കാരിന്റെ രണ്ടാം വരവ്: സത്യപ്രതിജ്ഞ മൂന്നു ദിവസത്തിനകം…

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മൂന്ന് ദിവസത്തിനകം നടക്കും. പിണറായി സർക്കാരിന്റെ രണ്ടാംവരവ് ആദ്യഘട്ടത്തിൽ ഉള്ളതിനേക്കാൾ കരുത്തോടെയാണ്.
ഇടത് മുന്നണിയുടെ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. സി.പി.എമ്മിന് കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടാകുമെങ്കിലും പുതിയ ഘടകകക്ഷികള്‍ ഉള്ളതിനാല്‍ കഴിഞ്ഞ സര്‍ക്കാരില്‍ ലഭിച്ചയത്ര മന്ത്രിസ്ഥാനം ലഭിക്കില്ല. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് നാളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. 17 സീറ്റില്‍ വിജയിച്ച സി.പി.ഐയ്ക്ക് നാല് മന്ത്രിമാരാണ് ഇത്തവണയുണ്ടാവുക. കഴിഞ്ഞ തവണ എല്ലാ ഘടക കക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കിയെങ്കിലും ഇത്തവണ അതുണ്ടാകുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്.

അഞ്ച് സ്വതന്ത്രര്‍മാര്‍ ഉള്‍പ്പെടെ 67 സീറ്റുകളിലാണ് സി.പി.എം വിജയിച്ചത്. സി.പി.ഐ 17 സീറ്റിലും കേരള കോണ്‍ഗ്രസ് എം അഞ്ച് സീറ്റിലും വിജയിച്ചു.ജെഡിഎസ് ,എന്‍സിപി എന്നീവര്‍ രണ്ട് സീറ്റിലും,എല്‍ജെഡി,കോണ്‍ഗ്രസ് എസ്,കേരള കോണ്‍ഗ്രസ് ബി,ജനാധിപത്യകേരള കോണ്‍ഗ്രസ്,ഐഎന്‍എല്‍,ആര്‍എസ് പി ലെനിനിസ്റ്റ് എന്നിവര്‍ ഒരോ സീറ്റിലും വിജയിച്ചു.സിപിഎമ്മിലെ മന്ത്രിമാരെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട മന്ത്രിസഭ ആയിരിക്കും ഈ പ്രാവശ്യം ഉണ്ടാവുക. കെ.കെ ശൈലജ,ടി.പി രാമകൃഷ്ണന്‍,എം.വി ഗോവിന്ദന്‍,കെ രാധാകൃഷ്ണന്‍ ,കെ എന്‍ ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും. എസി മൊയ്തീന് വീണ്ടും അവസരം നല്‍കാന്‍ ആലോചനയുണ്ട്.
വിവാദങ്ങള്‍ക്ക് പിന്നാലെ രാജിവെച്ച കെടി ജലീലിന് വീണ്ടും അവസരം നല്‍കണമോ എന്നകാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് കണക്കിലെടുക്കുക. സിഐടിയു പ്രതിനിധിയായി പൊന്നാനിയില്‍ നിന്ന് ജയിച്ച പി നന്ദകുമാറിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.തൃത്താലയിൽ വിജയിച്ച എംബി രാജേഷിനും മന്ത്രിസഭയിലേക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന് വീണ്ടും അവസരം ലഭിച്ചില്ലെങ്കില്‍ വി ശിവന്‍കുട്ടി,വികെ പ്രശാന്ത് എന്നിവരില്‍ ഒരാളെയായിരിക്കും പരിഗണിക്കുക.

കെകെ ശൈലജയ്ക്ക് പുറമെ മറ്റൊരു വനിതയെ കൂടി പരിഗണിക്കാന്‍ സാധ്യതയുള്ളതിനാൽ ആറന്‍മുള എംഎല്‍എ വീണ ജോര്‍ജ് മന്ത്രിയോ അല്ലെങ്കില്‍ സ്പീക്കര്‍ ആക്കിയേക്കും.സിപിഐയില്‍ നിന്ന് പി പ്രസാദ്,ജെ ചിഞ്ചുറാണി,പി പ്രസാദ് ,ചിറ്റയം ഗോപകുമാര്‍,കെ രാജന്‍,ഇകെ വിജയന്‍,ടൈസണ്‍ മാസ്റ്റര്‍ എന്നിവര്‍ പരിഗണനയിലുണ്ട്. കേരളകോണ്‍ഗ്രസില്‍ നിന്ന് റോഷി അഗസ്റ്റിന്‍,എന്‍ ജയരാജ് എന്നിവരില്‍ ഒരാള്‍ മന്ത്രിയാകും.

ജെഡിഎസിൽ നിന്ന് മാത്യു ടി തോമസോ കെ.കൃഷ്ണൻകുട്ടിയോ മന്ത്രിസഭയിലേക്ക് വരും. എൻസിപിയുടെ രണ്ട് എംഎൽഎമാരിൽ നിന്ന് ഒരാൾ മന്ത്രി ആകും. ഓരോ സീറ്റിൽ വിജയിച്ച എൽജെഡി, കോൺഗ്രസ് എസ്, കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്, ഐ എൻ എൽ, ആർഎസ്പി ലെനിനിസ്റ്റ് എന്നിവരിൽ ചിലർക്ക് മന്ത്രി സ്ഥാനം നൽകാനാണ് സാധ്യത.

Related posts

ബൈക്ക് നിയന്ത്രണംവിട്ട് വാഹനത്തിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം.

Aswathi Kottiyoor

ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തി; അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷി ചർച്ചകൾ ഇടത് മുന്നണിയിൽ ഇന്ന് പുനരാരംഭിക്കും…

Aswathi Kottiyoor
WordPress Image Lightbox