തിരുവനന്തപുരം: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നീറ്റ് പിജി പരീക്ഷ നാലു മാസത്തേക്ക് മാറ്റിവച്ചു. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനാണ് പരീക്ഷ മാറ്റിവെച്ചത്. 100 ദിവസത്തില്‍ അധികം കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്ക് ആദ്യ പരിഗണന നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.