24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം
Iritty

ആ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

എ​ടൂ​ര്‍: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു. ആ​റ​ളം ഫാം, ​അ​മ്പ​ല​ക്ക​ണ്ടി, പൂ​ത​ക്കു​ണ്ട് വാ​ര്‍​ഡു​ക​ളി​ല്‍ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ള്‍ രോ​ഗ​വ്യാ​പ​നം കു​റ​യു​ന്ന​തു​വ​രെ നി​ർ​ത്തി​വ​ച്ചു. ആ​റ​ളം ഫാ​മി​ലെ നി​രോ​ധ​നാ​ജ്ഞ നീ​ട്ടാ​നും അ​മ്പ​ല​ക്ക​ണ്ടി​യി​ല്‍ നി​രോ​ധ​നാ​ജ്ഞ ഏ​ര്‍​പ്പെ​ടു​ത്താ​നും ജി​ല്ലാ ക​ള​ക്‌​ട​റോ​ട് ശി​പാ​ര്‍​ശ ചെ​യ​തു.
വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത് കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്ത് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ടി​ലു​ക​ള്‍ ന​ട​ത്തും. റാ​പ്പി​ഡ് റ​സ്‌​പോ​ണ്‍​സ് ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​ല്‍​കും. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വി​വാ​ഹ​ത്തി​ന് 50 പേ​രും മൃ​ത​സം​സ്കാ​ര​ച​ട​ങ്ങി​ന് 20 പേ​രും എ​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി ഹോം ​ഡെ​ലി​വ​റി ന​ട​ത്ത​ണം.
പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ര​ണ്ടു മാ​സ്‌​കും കൈ​യു​റ​യും ധ​രി​ക്ക​ണ​മെ​ന്നും ര​ണ്ടു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. പോ​ലീ​സി​ന്‍റെ​യും സെ​ക്‌​ട​ര്‍ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് പ​ര​മാ​വ​ധി കു​റ​യ്ക്ക​ണം. ആ​ഘോ​ഷ​ങ്ങ​ള്‍ പ​ര​മാ​വ​ധി 15 ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്ക​ണം.
പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് ക​ണ്‍​ട്രാ​ള്‍ റൂം ​തു​റ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പോ​ലീ​സി​ലും മ​ജി​സ്‌​ട്രേ​റ്റി​നും നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

ആറളം ഫാമിൽ 22 കോടിയുടെ ആനമതിൽ നിർമ്മിക്കും

Aswathi Kottiyoor

കേന്ദ്രപദ്ധതികൾ അട്ടിമറിക്കപ്പെടുന്നതെവിടെ എന്നറിയുവാനും പരിശോധിക്കാനുമുള്ള അവകാശം ജനാധിപത്യപരം – ടി.പി. സിന്ധുമോൾ

Aswathi Kottiyoor

കീഴൂർ, ആറളം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox