23.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • ശനി, ഞായര്‍ ദിവസങ്ങളിളെ നിയന്ത്രണങ്ങൾ മലയോര മേഖലയിൽ ലോക്ഡൗണിന് സമാനമായി…………..
Iritty

ശനി, ഞായര്‍ ദിവസങ്ങളിളെ നിയന്ത്രണങ്ങൾ മലയോര മേഖലയിൽ ലോക്ഡൗണിന് സമാനമായി…………..

ഇരിട്ടി:ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു .ഇതോടെ ശനിയാഴ്ച്ച മലയോര മേഖല ലോക്ഡൗണിന് സമാനമായി.രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂവിന് പിന്നാലെയാണ് വാരാന്ത്യ ലോക്ഡൗണിന് സമാനമായി നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഈ ദിവസങ്ങളില്‍ അത്യാവശ സേവനം മാത്രമാണ് അനുവദിച്ചതെങ്കിലും ചില പഴം പച്ചക്കറി കടകളും, പലചരക്ക് കടകളും മാത്രമാണ് തുറന്നത്. സ്വകാര്യ ബസ്സുകളോ കെ.എസ്.ആര്‍.ടി.സി ബസ്സുകളോ സര്‍വ്വീസ് നടത്തിയില്ല.ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം അനുവദിച്ചെങ്കിലും ഹോട്ടലുകളും തുറന്നില്ല. പോലീസിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധ ശക്തമാക്കിയിരുന്നു.അതു കൊണ്ട് തന്നെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങിയതുമില്ല. അനാവശ്യമായി പുറത്തിറങ്ങിയവരെ പോലീസ് പിടികൂടി പിഴയപ്പിക്കുകയും ചെയ്യുന്നുണ്ട്.നേരത്തെ നിശ്ചയിച്ച കല്ല്യാണം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയന്ത്രങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കാക്കയങ്ങാട് മേഖലയില്‍ പേരാവൂര്‍ ഡി.വൈ.എസ്.പി. പി.ടി.ജേക്കബ്ബിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്

Related posts

ലീഗൽ സർവീസസ് അതോറിറ്റി ഇടപെട്ടു – ഭൂമിയുടെ അവകാശികളായി കീഴൂർ ആക്കപ്പറമ്പ് കോളനി നിവാസികൾ

Aswathi Kottiyoor

ഉപവാസ സമരം നടത്തി

Aswathi Kottiyoor

എടൂര്‍-കമ്പനിനിരത്ത്-അങ്ങാടിക്കടവ്-ചരള്‍-പാലത്തിന്‍കടവ് റോഡ് വീതികൂട്ടല്‍ – കോടികളുടെ വെട്ടിപ്പിനെകുറിച്ച് പോലീസ് അന്വേഷണം നടത്തണം. ജനകീയ കമ്മറ്റി.

Aswathi Kottiyoor
WordPress Image Lightbox