തിരുവനന്തപുരം: ആർടിപിസിആർ ടെസ്റ്റ് സർക്കാർ നിശ്ചയിച്ച 500 രൂപയ്ക്ക് ചെയ്യാത്ത ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. സർക്കാർ നിശ്ചയിച്ച നിരക്കിൽ ലാബുകൾ ടെസ്റ്റ് ചെയ്യണമെന്നും നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാർട്ടി പിസിആർ ടെസ്റ്റിന് ചെലവ് 240 രൂപയാണ്. ടെസ്റ്റിനുള്ള മനുഷ്യവിഭവം കൂടി കണക്കിലെടുത്താണ് 500 രൂപ നിശ്ചയിച്ചത്. മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയാണ് നടപ്പിലാക്കിയത്.ലാബുകളുടെ പരാതി ചർച്ച ചെയ്യാം എന്നാൽ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഈ ഘട്ടത്തിൽ എടുക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി. ചില ലാബുകൾ ആർടിപിസിആർ ടെസ്റ്റിനു പകരം ചെലവ് കൂടിയ ട്രൂനാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നതായി വാർത്തകൾ വരുന്നുണ്ട് ഇത് ലാഭമുണ്ടാക്കാനുള്ള സന്ദർമല്ലെന്ന് അവർ ഓർക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.