29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഫലമറിയാൻ രണ്ടുനാൾ ; കൂടുതൽ വോട്ടെണ്ണൽകേന്ദ്രം, ആപ്പിലും ഫലമറിയാം…………
Kerala

ഫലമറിയാൻ രണ്ടുനാൾ ; കൂടുതൽ വോട്ടെണ്ണൽകേന്ദ്രം, ആപ്പിലും ഫലമറിയാം…………

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് 114 കേന്ദ്രത്തിലായി 633 കൗണ്ടിങ്‌ ഹാൾ സജ്ജമാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.527 ഹാൾ ഇലക്‌ട്രോണിക് വോട്ടിങ്‌ മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണും. വോട്ടെണ്ണൽ ഹാളുകളുടെ എണ്ണത്തിൽ 78 ശതമാനമാണ്‌ വർധന. ഒരു ഹാളിൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ 14 ടേബിൾ ഉണ്ടായിരുന്നത്, ഇത്തവണ കോവിഡ് സാഹചര്യത്തിൽ ഏഴായി കുറച്ചു. കോവിഡ് സാഹചര്യത്തിൽ പോളിങ്‌ ബൂത്തുകൾ 89 ശതമാനം വർധിപ്പിച്ചിരുന്നു.

എണ്ണൽ നിരീക്ഷകരുടെ 
സാന്നിധ്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ. റിസർവ് ഉൾപ്പെടെ 24,709 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.

നിരീക്ഷകരുടെയും കൗണ്ടിങ്‌ ഏജന്റുമാരുടെയും സാന്നിധ്യത്തിലാകും സ്‌ട്രോങ്‌ റൂമുകൾ തുറക്കുക. തപാൽ ബാലറ്റുകൾ രാവിലെ എട്ടുമുതലും ഇവിഎമ്മുകൾ 8.30 മുതലും എണ്ണിത്തുടങ്ങും. നാല്‌ ലക്ഷം തപാൽ ബാലറ്റാണ് വിതരണം ചെയ്തത്. ഇതിൽ 2.96 ലക്ഷം പേർ 80 വയസ്സ്‌ കഴിഞ്ഞവരും 51,711 ഭിന്നശേഷിക്കാരും 601 കോവിഡ് രോഗികളും 32,633 അവശ്യസർവീസ് വോട്ടർമാരും രണ്ടുലക്ഷം പോളിങ്‌ ഉദ്യോഗസ്ഥരുമാണ്. ബുധനാഴ്‌ചവരെ തിരികെ ലഭിച്ച തപാൽ ബാലറ്റുകൾ 4,54,237 ആണ്.

ആപ്പിലും ഫലമറിയാം
പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷൻ. കമീഷൻ വെബ്സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ‘വോട്ടർ ഹെൽപ്‌ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം. ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ്ചെയ്യാം.

മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളിൽ ‘ട്രെൻഡ്‌ ടിവി’ വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും ലഭിക്കും സംസ്ഥാനതലത്തിൽ ഐപിആർഡി മീഡിയാ സെന്ററും സജ്ജീകരിക്കും.

ഫലപ്രഖ്യാപന ദിവസം വീട്ടിലിരിക്കണം
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം എല്ലാവരും വീട്ടിലിരുന്ന്‌ ഫലമറിഞ്ഞ്‌ ഉത്തരവാദിത്തബോധത്തോടെ പെരുമാറണമെന്ന്‌ മുഖ്യമന്ത്രി. എവിടെയെങ്കിലും കൂട്ടംകൂടി ഇരിക്കരുത്‌. ആഹ്ലാദ പ്രകടനങ്ങളുമായി ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത്. രോഗവ്യാപനം ശക്തമാക്കാനുള്ള കാരണമായി ആ ദിവസത്തെ മാറ്റാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്‌ പരിശോധനയ്‌ക്കും വാക്‌സിനേഷനും സംവിധാനം
വോട്ടെണ്ണൽകേന്ദ്രത്തിലേക്ക്‌ പ്രവേശിക്കാൻ കൗണ്ടിങ്‌ ഏജന്റുമാർക്കും സ്ഥാനാർഥികൾക്കും ജീവനക്കാർക്കുമാവശ്യമായ കോവിഡ്‌ പരിശോധനയ്‌ക്കും വാക്സിൻ കുത്തിവയ്പിനും സംവിധാനമായി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ നിർബന്ധമാണ്‌. അതത്‌ ജില്ലകളിൽ വരണാധികാരികൾ ഇതുസംബന്ധിച്ച സൗകര്യങ്ങൾ ഒരുക്കി. കലക്ടറേറ്റിലോ പ്രദേശത്ത്‌ പ്രത്യേകം ഒരുക്കിയ കേന്ദ്രങ്ങളിലോ ആണ്‌ വാക്സിനേഷൻ നടത്തുക.

വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ 48 മണിക്കൂർമുമ്പുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റോ ഇല്ലാത്ത കൗണ്ടിങ്‌ ഏജന്റുമാർക്ക്‌ ഐസിഎംആർ അംഗീകൃതലാബുകളിൽനിന്നോ നിയോജക മണ്ഡലങ്ങളിൽ സജ്ജീകരിച്ച സെന്ററുകളിൽനിന്നോ ആന്റിജൻ പരിശോധന നടത്താം. വെള്ളി, ശനി ദിവസങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലം വോട്ടെണ്ണൽ ഹാളിൽ ഹാജരാക്കണം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരണാധികാരികൾ നൽകിയിട്ടുണ്ട്‌.

വോട്ടെണ്ണലിന്‌ സജ്ജീകരിക്കുന്ന വാസ്‌കിനേഷൻ, പരിശോധനാ കേന്ദ്രങ്ങളിൽനിന്ന് കൗണ്ടിങ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും കൗണ്ടിങ് ഏജന്റുമാർക്കും മാത്രമാകും സൗകര്യങ്ങൾ ലഭിക്കുക. ഇത്‌ സംബന്ധിച്ച നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ പൊലീസിനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ശനിയും ഞായറും സർക്കാർ നിയന്ത്രണങ്ങളുള്ളതിനാൽ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ യാത്രകൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ പൊലീസിന്‌ നിർദേശം നൽകി.ജീവനക്കാർ കൗണ്ടിങ്‌ ഡ്യൂട്ടി ഉത്തരവിന്റെ പകർപ്പുമായെത്തി വാക്‌സിനെടുക്കണം. തിരുവനന്തപുരത്ത്‌ വെള്ളിയാഴ്‌ച രാവിലെ പത്തുമുതൽ നാലുവരെ താലൂക്ക് ഓഫീസുകളിൽ കോവിഷീൽഡിന്റെയും കലക്ടറേറ്റിൽ കോവാക്‌സിന്റെയും രണ്ടാം ഡോസ്‌ നൽകുന്നുണ്ട്‌.

Related posts

ദരിദ്രർ ഏറ്റവും കുറവുള്ള 5 ജില്ല കേരളത്തിൽ ; നിതി ആയോഗിന്റെ ബഹുമേഖല ദാരിദ്ര്യ സൂചിക റിപ്പോർട്ട്‌

Aswathi Kottiyoor

ന്യൂ​മാ​ഹി എം. ​മു​കു​ന്ദ​ൻ പാ​ർ​ക്ക് മേ​യ് ഒ​ന്നി​ന് തു​റ​ക്കും

Aswathi Kottiyoor

ജ​ന​വാ​സ​മേ​ഖ​ല​യ്ക്ക് കൃ​ത്യ​മാ​യ നി​ര്‍​വ​ച​നം ന​ല്ക​ണ​മെ​ന്ന് കെ​സി​ബി​സി

Aswathi Kottiyoor
WordPress Image Lightbox