21.6 C
Iritty, IN
November 21, 2024
  • Home
  • Delhi
  • സംസ്ഥാനത്ത് കോവിഡ് ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങ്- ഹൈക്കോടതി……….
Delhi

സംസ്ഥാനത്ത് കോവിഡ് ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങ്- ഹൈക്കോടതി……….

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടെ ചികിത്സാ ചെലവ് അതീവഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാൾ പതിന്മടങ്ങാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അതേ സമയം സ്വകാര്യ ആശുപത്രികളിൽ നിശ്ചയിച്ചിട്ടുള്ള കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.പല സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ആർ.അനിത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കോവിഡ് ചികിത്സയ്ക്ക് വിധേയമായി സാമ്പത്തിക ബാധ്യതയുണ്ടായവരിൽ നിന്ന് നേരിട്ടുള്ള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Related posts

ഖത്തറിൽ വിദ്യാർത്ഥിനിക്ക് ജന്മദിനത്തിൽ സ്കൂൾ ബസിൽ ദാരുണാന്ത്യം

Aswathi Kottiyoor

ശൈത്യം, മൂടല്‍മഞ്ഞ്: ഉത്തരേന്ത്യയില്‍ തീവണ്ടികള്‍ വൈകി, വിമാനങ്ങള്‍ വഴിതിരിച്ചു, സ്‌കൂള്‍ സമയംമാറ്റി.

Aswathi Kottiyoor

ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ് തീപിടിത്തം, കോവിഡ്, പകര്‍ച്ചവ്യാധി പ്രതിരോധം: എറണാകുളം ജില്ലയില്‍ സമഗ്രയോഗം

Aswathi Kottiyoor
WordPress Image Lightbox