24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പനക്കൽ മനോജ് ചികിത്സാനിധി – കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു
Iritty

പനക്കൽ മനോജ് ചികിത്സാനിധി – കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു

ഇരിട്ടി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കാക്കയങ്ങാട് അമ്പലമുക്കിലെ പനക്കൽ മനോജിൻ്റെ ചികിത്സക്കായി ചികിത്സ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
ഏപ്രിൽ 21ന് കാക്കയങ്ങാട് ഇരിട്ടി റോഡിൽ ഉളീപ്പടിക്ക് സമീപം മനോജ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ യും എതിരെ വരികയായിരുന്ന ചെങ്കൽ ലോറി യും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ മനോജിനെ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തരമായി ഒപ്പറേഷൻ നടത്തിയാൽ മാത്രമേ മനോജിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിയൂ. ഓപ്പറേഷനും മറ്റുമായി ആറു ലക്ഷത്തോളം രൂപ വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്.
നിർദ്ധന കുടുംബമായതിനാൽ ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തും എന്ന് വിഷമിച്ചിരിക്കുകയാണ് മനോജിൻ്റെ കുടുംബം. നിർമ്മാണ തൊഴിലാളിയായ മനോജ് അനാഥാലയത്തിൽ നിന്നും കണ്ടെത്തിയ പെൺകുട്ടിയയെയാണ് വിവാഹം കഴിച്ചത്. അതു കൊണ്ട് തന്നെ മനോജിനെ സഹായിക്കാൻ മറ്റാരും ഇല്ലാത്തതിനാലാണ് നാട്ടുകാർ ചികിത്സാ നിധി രൂപീകരിച്ച് സഹായം തേടുന്നത്. കെ.മണികണ്ഠൻ മാസ്റ്റർ ചെയർമാനും, വി. മുരളിധരൻ കൺവീനറും മുഴക്കുന്ന് ഗ്രാമ പഞ്ചായത്തംഗം കെ. മോഹനനും, ടി.വി. സിനി രക്ഷാധികരികളുമായി പതിനഞ്ച് അംഗ കമ്മറ്റി രൂപീകരിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. മനോജിൻ്റെ ചികിത്സക്കായി കേരള ഗ്രാമീൺ ബാങ്ക് കാക്കയങ്ങാട് ശാഖയിൽ
40425101056121 IFSC കോഡ് KLGB0040425 എന്ന അകൗണ്ടും ആരംഭിച്ചിട്ടുണ്ട്. മനോജിനെ സഹായിക്കാൻ താത്പര്യമുള്ളവർ ഈ അകൗണ്ടിലേക്ക് പണം സഹായം എത്തിക്കണമെന്ന് ചികിത്സ നിധി ഭാരവാഹികൾ പറഞ്ഞു

Related posts

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

Aswathi Kottiyoor

ആറളം പോലീസ് സ്റ്റേഷനിൽ സന്ദർശനമുറി ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ഗോണിക്കുപ്പയിൽ മലയാളികളായ കാർ യാത്രികരെ തടഞ്ഞ് പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox