22.5 C
Iritty, IN
September 8, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ പഞ്ചായത്ത് പൂർണമായും നാളെ മുതൽ അടച്ചിടും….
Kottiyoor

കൊട്ടിയൂർ പഞ്ചായത്ത് പൂർണമായും നാളെ മുതൽ അടച്ചിടും….

കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ മുഴുവൻ ടൗണുകളും അടച്ചിടാൻ തീരുമാനം.നാളെ (30-04-2021) മുതൽ 5 ദിവസത്തേക്ക് ടൗൺ പൂർണമായും അടച്ചിടാൻ ആണ് സേഫ്റ്റി കമ്മിറ്റി തീരുമാനം. ഇന്ന് ഓൺലൈനായി ചേർന്ന സേഫ്റ്റി കമ്മിറ്റിയിലാണ് തീരുമാനം.

അവശ്യ വസ്തുക്കൾ വിൽക്കുന്ന (അനാദി, പച്ചക്കറി, മത്സ്യം, മാംസം, പാൽ) സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവർത്തനാനുമതിയുണ്ടാകൂ.ഇവയുടെ പ്രവൃത്തി സമയം രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായി പുന:ക്രമീകരിച്ചിട്ടുണ്ട്.

മാസ്ക്ക് കൃത്യമായി ധരിക്കാത്തവരുടെയും, ക്വാറന്റൈൻ ലംഘിക്കുന്നവരുടെയും, അനാവശ്യമായി ടൗണിലൂടെ നടക്കുന്നവരുടെയും പേരിൽ കർശന നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അഭ്യർത്ഥിച്ചു.

Related posts

കൊട്ടിയൂരില്‍ കോവിഡ് മരണം.

Aswathi Kottiyoor

ചുങ്കക്കുന്ന് ഗവ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

Aswathi Kottiyoor

തെളിനീരൊഴുകും നവകേരളം ; കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox