ആളുകൾ വീടുകൾക്കുള്ളിൽ പോലും മാസ്ക് ധരിക്കേണ്ട സമയമാണിതെന്ന് കേന്ദ്ര സർക്കാർ. വീടിനുള്ളിൽ പോലും മാസ്ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ. പോൾ അഭിപ്രായപ്പെട്ടു. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ, ഒരാളിൽ നിന്ന് 30 ദിവസത്തിനുള്ളിൽ 406 പേർക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു.
രാജ്യത്ത് ആവശ്യമായ മെഡിക്കൽ ഓക്സിജൻ ലഭ്യമാണെന്നും എന്നാൽ ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് എത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും സർക്കാർ അറിയിച്ചു. വിദേശത്ത് നിന്ന് ഓക്സിജൻ ടാങ്കറുകൾ വാങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ നടപടികൾ ആരംഭിച്ചവെന്നും സർക്കാർ പറഞ്ഞു