21.6 C
Iritty, IN
November 22, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് സ്വകാര്യ ലാബുകളുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ വൻകൊള്ള….
Thiruvanandapuram

സംസ്ഥാനത്ത് സ്വകാര്യ ലാബുകളുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ വൻകൊള്ള….

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ വൻകൊള്ള. ഉയർന്ന ഫീസ് ഈടാക്കുന്നതിൽ പകുതിയും ലഭിക്കുന്നതു ഇടനിലക്കാർക്ക്. ട്രാവൽ ഏജൻസികളും ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള ബോർഡുവച്ച് ഇടനിലയായി പ്രവർത്തിക്കുന്നു.

സംസ്ഥാനത്തെ സ്വകാര്യലാബുകൾ ആർ.ടി.പി.സി.ആർ ടെസ്റ്റിനു ഈടാക്കിയിരുന്നത് 1500 രൂപയായിരുന്നുവെങ്കിലും കോടതി ഉത്തരവോടെ ഇതു 1700 ആയി ഉയർത്തി. സംസ്ഥാനത്തെ അക്രഡിറ്റഡ് ലാബുകൾക്ക് മാത്രമാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താനുള്ള അധികാരം. എന്നാൽ സ്വകാര്യ ക്ലിനിക്കുകളും ചെറിയ ലാബുകളും അടക്കം എല്ലാവരും തന്നെ ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സാമ്പിൾ ശേഖരിക്കുന്നുണ്ട്. 1700 രൂപയിൽ പകുതിയും കൊണ്ടുപോകുന്നത് ഈ ഇടനിലക്കാരാണ്. ഐ.എം.എയുമായി ചേർന്ന് റെഡ്ക്രോസ് നടത്തുന്ന 700 രൂപയുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് ഇതിന് ഉദാഹരണമാണ്. ടെസ്റ്റിനായി ആളെ കൊണ്ടുചെല്ലുന്നവർക്ക് സ്വകാര്യ ലാബുകളിൽ കമ്മിഷനുമുണ്ട്.
ഇതിനു പുറമെ ട്രാവൽ ഏജൻസികൾ കൊവിഡ് 19 ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റ് ലഭ്യമാണെന്ന പരസ്യം നൽകി ഏജന്റുമാരായി പ്രവർത്തിക്കുന്നുമുണ്ട്. വിദേശത്തേക്ക് പോകാനുള്ളവരെയാണ് ഇവർ ലക്ഷ്യമിടുന്നത്.

Related posts

വാക്‌സിന്‍ നയത്തില്‍ സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍….

Aswathi Kottiyoor

സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ്…………….. 

Aswathi Kottiyoor

രണ്ടാം തരംഗം ജൂണിൽ കുറയും, മൂന്നാം വരവ്‌ ഒക്ടോബറിൽ : ഐഐടി പഠനം……….

Aswathi Kottiyoor
WordPress Image Lightbox