24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബാറുകളും തിയറ്ററുകളും മാളുകളും അടച്ചു; സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്………….. …
Kerala

ബാറുകളും തിയറ്ററുകളും മാളുകളും അടച്ചു; സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്………….. …

കോവിഡ് വ്യാപനം തടയുന്നതിന് ഇന്നുമുതല്‍ സംസ്ഥാനത്തു കടുത്ത നിയന്ത്രണങ്ങൾ. ബാറുകൾ, വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ, സിനിമ തിയറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം എന്നിവ ഇന്നുമുതല്‍ പ്രവര്‍ത്തിക്കില്ല. വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാത്രമെ പങ്കെടുക്കാവൂ.

കോവിഡ് രണ്ടാം വരവ് കടുത്തതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണങ്ങള്‍ ഇവയാണ്.ബാറുകൾ, വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ, സിനിമ തിയറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽ കുളം, വിനോദ പാർക്ക് എന്നിവ പ്രവര്‍ത്തിക്കില്ല.വിവാഹ ചടങ്ങുകൾക്ക് 50 പേർ മാത്രം. ആരാധനാലയങ്ങളിലും ആളുകളെ നിയന്ത്രിക്കും. രാത്രികാലകര്‍ഫ്യൂ, വാരാന്ത്യ നിയന്ത്രണം എന്നിവ തുടരും . നമസ്കരിക്കാൻ സ്വന്തം പായ ഉപയോഗിക്കണം. ദേഹശുദ്ധി വരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർഥവും നൽകുന്നതു വിലക്കി.

ആൾക്കൂട്ടമുണ്ടാകുന്ന സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ പരിപാടികളും മത ചടങ്ങുകളും പാടില്ല. കടകള്‍ രാത്രി ഏഴരക്ക് അടക്കണം. രാത്രി 9 വരെ റസ്റ്ററന്റുകളിൽ ഭക്ഷണം പാഴ്സലായി നൽകാം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത മാർക്കറ്റുകളും മാളുകളും രണ്ടു ദിവസം അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് അടച്ചിടൽ നീളും .കഴിയുന്നത്ര ഹോം ഡെലിവറി നടത്തണം. റേഷൻ കടകളുടെ പ്രവർത്തന സമയം ചുരുക്കുന്നതു പരിശോധിക്കും. എല്ലാ ജില്ലകളിലും നിരീക്ഷണത്തിനായി അഡീഷനൽ എസ്പിമാരുടെ നേതൃത്വത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സ് ഉണ്ടാകും.

Related posts

കേരള തീരത്ത് വൻതിരമാ‍ലയ്ക്കും കടലാക്രമണത്തിനും സാധ്യത

Aswathi Kottiyoor

വാ​ഹ​നാ​പ​ക​ടം: ന​ഷ്ട​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്കാ​ൻ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ

Aswathi Kottiyoor

വോട്ടെടുപ്പ് ഇന്ന് കഴിയും; എണ്ണ വില കുതിക്കും ; പെട്രോൾ ലിറ്ററിന്‌ 15 മുതൽ 25 രൂപവരെ കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox