22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കർഷകരെ പ്രതിസന്ധിയിലാക്കി കാലിത്തീറ്റവില കുത്തനെ ഉയർന്നു………
Kerala

കർഷകരെ പ്രതിസന്ധിയിലാക്കി കാലിത്തീറ്റവില കുത്തനെ ഉയർന്നു………

കോവിഡ്-19ന്റെ രണ്ടാം വരവ് രാജ്യത്ത് സംഹാരതാണ്ഡവമാടുമ്പോള്‍ മൃഗസംരക്ഷമമേഖല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. കോവിഡ് ഭീതിയും തീറ്റവില വര്‍ധനയുമെല്ലാം മൃഗസംരക്ഷണമേഖലയെ ഞെരുക്കത്തിലാക്കി. കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍ എന്നിവയെല്ലാം തീറ്റവില വര്‍ധനയെത്തുടര്‍ന്ന് പ്രതിസന്ധിയിലാണ്. മുന്‍പൊക്കെ പശുവിനെ വളര്‍ത്തി മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്ന സാധാരണക്കാര്‍ ഇന്ന് ചെലവ് കിഴിച്ച് നീക്കിയിരിപ്പില്ലാത്ത സ്ഥിയിലാണ്. തീറ്റവില മുന്നോട്ട് കുതിച്ചു കയറുമ്പോള്‍ പാല്‍വിലയില്‍ ഒരു തരത്തിലുമുള്ള കയറ്റം ഉണ്ടായിട്ടില്ല. മില്‍മ വഴിയുള്ള സംഭരണത്തില്‍ കര്‍ഷകന് ലഭിക്കുന്നത് 35-40 രൂപ മാത്രം.ഈയൊരു സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകര്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കന്നുകാലികള്‍ക്കുള്ള തീറ്റവില കുത്തനെ കൂടിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്വകാര്യ തീറ്റനിര്‍മാണ ഫാക്ടറി കോവിഡിനെത്തുടര്‍ന്ന്അടച്ചതും വില കയറാന്‍ കാരണമായി. കൂടാതെ തീറ്റയില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും വില കയറിയിട്ടുണ്ട്.

Related posts

സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കില്ല; പ്രതിപക്ഷ ഭാവന തെറ്റെന്ന്‌ മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്ക്; ട്ര​ഷ​റി നി​യ​ന്ത്ര​ണം കടുപ്പിക്കുന്നു

Aswathi Kottiyoor

257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയില്‍

Aswathi Kottiyoor
WordPress Image Lightbox