24.5 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • മെയ്‌ പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5000 ആകുമെന്ന് പഠനങ്ങൾ….
Thiruvanandapuram

മെയ്‌ പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5000 ആകുമെന്ന് പഠനങ്ങൾ….

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ വര്‍ധനവാണ് ഉണ്ടാവുന്നത്. വരാനിരിക്കുന്ന മാസങ്ങള്‍ ഇതിലും കഠിനമായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മേയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5600 ആകുമെന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാകുന്നത്. എന്നാല്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രതിരോധ കുത്തിവെപ്പ് യജ്ഞം ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പഠനം പറയുന്നു. വരും ആഴ്ചകളില്‍ ഇന്ത്യയിലെ സ്ഥിതി വളരെയധികം മോശമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പഠനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ നിലവിലെ കോവിഡ് കേസുകളുടെയും മരണത്തിന്‍റെയും കണക്കുകള്‍ വിദഗ്ധര്‍ വിലയിരുത്തി. ഏപ്രില്‍ 12 മുതല്‍ ആഗസ്ത് 1 വരെ രാജ്യത്ത് മൂന്നു ലക്ഷത്തോളം പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരും.

Related posts

സംസ്ഥാനത്ത് ലോക്ഡൗൺ ഇന്ന് അവസാനിക്കും….

Aswathi Kottiyoor

രാജ്യത്ത് ഓക്സിജൻ മിച്ചമുള്ള ഏക സംസ്ഥാനമായി കേരളം; 219.22 മെട്രിക് ടൺ ഓക്സിജനാണ് ഉത്പാദിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി….

Aswathi Kottiyoor

ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍

Aswathi Kottiyoor
WordPress Image Lightbox