ചെട്ടിയാംപറമ്പ്: കേളകം പഞ്ചായത്തിലെ പൂക്കുണ്ട്, നരിക്കടവ് കോളനികളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. വല്ലപ്പോഴും വരുന്ന പൈപ്പ് വെള്ളവും ചീങ്കണ്ണിപുഴയിൽ കുഴികുത്തി അതിൽ നിന്ന് ശേഖരിക്കുന്ന വെളളവുമാണ് കോളനിവാസികൾക്ക് ആശ്രയം. പൈപ്പിൽ വരുന്ന ക്ലോറിൻ കലർന്ന വെള്ളം രുചി വ്യത്യാസമുള്ളതുകൊണ്ട് ആഹാരം പാചകം ചെയ്യുന്നതിനോ കുടിക്കുന്നതിനോ കഴിയില്ലെന്ന് കോളനിവാസികൾ പറയുന്നു. ചീങ്കണ്ണിപ്പുഴയുടെ ഓരങ്ങളിൽ ചെറിയ കുഴികുത്തി അതിലെ വെള്ളമാണ് കുടിക്കാനും ആഹാരം പാചകം ചെയ്യുന്നതിനും ഉപയോഗിക്കുന്നത്. പുഴ വനം വകുപ്പിന്റെതാണ് എന്ന് കോളനിവാസികളോട് വനംവകുപ്പ് പ്രചാരണം കൂടി നടത്തിയതോടെ പുഴയിലിറങ്ങാനും ഇവർക്ക് പേടിയാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച കുഴൽക്കിണറും ഇരുകോളനികളിലും നോക്കുകുത്തിയാണ്.
previous post