26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്തിൽ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ………..
Kelakam

കേളകം പഞ്ചായത്തിൽ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ………..

കേളകം:ശനി,ഞായർദിവസങ്ങളിൽസംസ്ഥാനത്ത്കർശന നിയന്ത്രണം നടപ്പാക്കുന്ന സാഹചര്യത്തിൽ കേളകം പഞ്ചായത്തിൽ സ്വീകരിക്കേണ്ട നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ കേളകം പഞ്ചായത്തിൽ സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു.

പലചരക്ക് – പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പ്, മിൽമ ബൂത്ത്, മത്സ്യം, മാസം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് മാത്രമേ പ്രവർത്തനാനുമതി ഉണ്ടായിരിക്കുകയുള്ളു. ഓട്ടോ ടാക്സി സർവീസുകൾ പാടില്ല. ബീവറേജ്, ബാർ എന്നിവ തുറക്കില്ല. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് മാത്രം
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, കേളകം സി ഐ വിപിൻദാസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, അസി. സെക്രട്ടറി എം സി ജോഷ്വാ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ, ജന.സെക്രട്ടറി ജോസഫ് പാറയ്ക്കൽ, വാർഡ് മെമ്പർമാരായ ബിജു പൊരുമത്തറ, ജോണി പാമ്പാടി തുടങ്ങിയവർ പങ്കെടുത്തു.

Related posts

പഠനോപകരണങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ്ഹൈസ്കൂളിൽ വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവ്

Aswathi Kottiyoor
WordPress Image Lightbox