തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യമായതിനാൽത്തന്നെ രോഗികളുടെ എണ്ണം ഇരട്ടിയാകാൻ ആകാനെടുക്കുന്ന സമയം 10 ദിവസത്തിനും താഴെയായി. വ്യാപനം തടയാൻ പരമാവധി പരിശോധന നടത്തി രോഗികളെ മാറ്റിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.
ആദ്യ ഘട്ടത്തിൽ കൊവിഡിനെതിരെ ശക്തമായി പോരാടിയ കേരളം കോവിഡിന്റെ രണ്ടാം തരംഗത്തിൽ അടിപതറുകയാണെന്ന വിമർശനവും ഉയർന്നു കഴിഞ്ഞു. എത്ര അധികം പേരെ പരിശോധിക്കുന്നുവോ അത്രയും കൂടുതല്‍പേര്‍ക്ക് രോഗം എന്നതാണ് സംസ്ഥാനത്തെ അവസ്ഥ. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം പടര്‍ന്നിരുന്ന ആര്‍ നോട്ട് ഇപ്പോൾ ശരാശരി നാലായി എന്നതും ആശങ്ക ശക്തമാക്കുന്നു.