കേളകം: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലയോര പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.ഇതിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ വൈകിട്ട് ഏഴ് മണി വരെയും മെഡിക്കല്‍ ഷോപ്പുകള്‍ രാത്രി ഏട്ട് മണി വരെയും മാത്രം തുറക്കാം. കൂടാതെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാവുവെന്നും പുറത്തിറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലവും കൃത്യമായി പാലിക്കണമെന്നും കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് പറഞ്ഞു.കൂടാതെ ആരാധാനാലയങ്ങളില്‍ ജനക്കൂട്ടങ്ങളെ നിയന്ത്രിക്കണം, വിവാഹങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
ഇതുവരെ കേളകം പഞ്ചായത്തില്‍ 42 കോവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കണിച്ചാര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം 10 ഉം, കൊട്ടിയൂര്‍ പഞ്ചായത്തില്‍ 4 ഉം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ സേഫ്റ്റി കമ്മറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും വ്യാപാര സ്ഥാപനങ്ങള്‍ വൈകിട്ട് തുറന്ന് പ്രവര്‍ത്തിക്കേണ്ട സമയം ലഘൂകരിക്കുമെന്നും കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകവും, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനും പറഞ്ഞു.