ഇരിട്ടി : ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച നടന്ന കൊവിഡ് വാക്സിനേഷൻ മെഗാക്യാമ്പിൽ 1539 പേർ വാക്സിൻ സ്വീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ഇരിട്ടി താലൂക്ക് ആശുപത്രിയുടേയും ഇരിട്ടി മുന്‍സിപ്പാലിറ്റിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത് . ഇരിട്ടി മുൻസിപ്പാലിറ്റി, ഉളിക്കൽ, പായം, മുഴക്കുന്ന്, മാലൂർ, പടിയൂർ, തില്ലങ്കേരി, അയ്യൻകുന്ന് , ആറളം പഞ്ചായത്തു കളിലെ 45 വയസ്സിനു മുകളിലുമുള്ളവരാണ് ക്യാമ്പിൽ എത്തിയത്. കോവീഷീൽഡും , കോവാക്സിനും ആണ് ക്യാമ്പിൽ വാക്സിനേഷനായി ഉപയോഗിച്ചത് . കഴിഞ്ഞ 9 ന് നടന്ന ക്യാമ്പിൽ ആയിരത്തി മുന്നോറോളം പേർ വാക്സിൻ സ്വീകരിച്ചിരുന്നു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .പി.പി. രവീന്ദ്രൻ, ഡോ . അർജ്ജുൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, മുൻസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ എം. വേണുഗോപാൽ, എൽ എച്ച് എസ് കെ.പി. ഗ്ലാഡിസ്, എച്ച് ഐ ഇ. മനോജ്, പി എച്ച് എൻ മേരി ജോസഫ്, ജെ പി എച്ച് എൻ കെ.എസ്. ഗിരിജ, ആരോഗ്യ [പ്രവർത്തകർ , ആശാ പ്രവർത്തകർ , മുൻസിപ്പാലിറ്റി കൗൺസിലർമാർ , ഇരിട്ടി എം ജി കോളേജിലെ എൻ സി സി കാഡറ്റുകൾ എന്നിവർ വാക്സിനേഷനായി എത്തിയവർക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.