22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഇരിട്ടി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ട് മണിവരെ മാത്രം………..
Iritty

ഇരിട്ടി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ട് മണിവരെ മാത്രം………..

ഇരിട്ടി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ സേഫ്റ്റി കമ്മറ്റി യോഗം ചേര്‍ന്നു. കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തുന്നതിന് തീരുമാനിച്ചു. വാര്‍ഡ് തല ജാഗ്രത സമിതികള്‍ പുതിയ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നതിനും നിരീക്ഷണം പൂര്‍വ്വാധികം ശക്തിപ്പെടുത്താനും തീരുമാനമായി. ഇരിട്ടി നഗരസഭ പരിധിയിലെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ട് മണിവരെ പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കും. ഹോട്ടലുകള്‍ക്ക് പാര്‍സല്‍ നല്‍കുന്നതിനും, ശുചീകരണ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്നതിനും 9 മണിവരെ മാത്രം സമയം അനുവദിക്കുന്നതാണ്. ഹോട്ടല്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ 50% സീറ്റുകളില്‍ മാത്രമേ ഭക്ഷണം ഇരുന്ന് കഴിക്കുന്നതിന് സൗകര്യം നല്‍കാവു. ഷോപ്പിംഗ് മാളുകളില്‍ സ്ഥല ലഭ്യത അനുസരിച്ച് സാമൂഹിക അകലം പാലിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു.

വിവാഹം, ഗൃഹപ്രവേശം മരണാനന്തര ചടങ്ങുകള്‍ മതാചാര പ്രകാരം നടക്കുന്ന ചടങ്ങുകള്‍ മറ്റ് പൊതു പരിപാടികള്‍ എന്നിവയ്ക്ക് 75 ആളുകള്‍ വരെ ഹാളുകളിലും 150 ആളുകള്‍ ഹാളിന് പുറത്ത് നടത്തുന്ന ചടങ്ങുകളിലും പങ്കെടുക്കാവുന്നതാണ്. ഇത്തരം ചടങ്ങുകള്‍ നടത്തുന്നതിന് ബന്ധപ്പെട്ടവര്‍ ഏഴ് ദിവസങ്ങള്‍ക്ക് മുമ്പായി നഗരസഭയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

വാര്‍ഡ് തല ജാഗ്രത സമിതികള്‍ വിവാഹം ഗൃഹപ്രവേശം മരണാനന്തര ചടങ്ങുകള്‍ മതാചാര പ്രകാരം നടക്കുന്ന ചടങ്ങുകള്‍ മറ്റ് പൊതു പരിപാടികള്‍ എന്നിവ പരിശോധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതുപരിപാടികള്‍ ഒന്നും തന്നെ നടത്താന്‍ പാടില്ല

നഗരസഭ പരിധിയിലെ ബാങ്കുകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഒരേ സമയം ബാങ്കിനകത്ത് 5 ആളുകളില്‍ കൂടുതല്‍ അനുവദിക്കാന്‍ പാടില്ല. പൊതു ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നഗരസഭ പരിധിയില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനും തീരുമാനിച്ചു.

Related posts

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രിസണേഴ്‌സ്‌ സെൽ നിർമ്മിക്കണം പൊലീസ്‌ അസോസിയേഷൻ

Aswathi Kottiyoor

സ്നേഹ സ്വാന്തന സ്പർശവുമായി ഇരിട്ടി എൻ എസ് എസ് യൂണിറ്റും കേന്ദ്ര ഭിന്നശേഷി വികസന വകുപ്പും. ഭിന്നശേഷിക്കാർക്ക് വിവിധ തരത്തിലുള്ള ഉപകരണങ്ങൾ കൈമാറി.

Aswathi Kottiyoor

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എടൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയം പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം 26 ന് 4 ന്

Aswathi Kottiyoor
WordPress Image Lightbox