24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ .ഓക്സിജൻ നൽകും’………….
Kerala

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ .ഓക്സിജൻ നൽകും’………….

ന്യൂഡൽഹി:കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് അടിയന്തരമായി കൂടുതൽ മെഡിക്കൽ ഓക്സിജൻ നൽകും. കോവിഡ് രൂക്ഷമായതിനെത്തുടർന്ന് ഈ മാസം കൂടുതൽ ഓക്സിജൻ വേണ്ടിവരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണിത്. ഏപ്രിൽ 20, 25, 30 തീയതികൾ കണക്കാക്കി 4880 ടൺ, 5619 ടൺ, 6593 ടൺ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടൊപ്പം വരുംകാല ആവശ്യം മുന്നിൽക്കണ്ട് 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ ഉണ്ടാക്കുന്നതിനുള്ള പ്ലാന്റുകൾ സ്ഥാപിക്കാനും 50,000 ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേർന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. 100 ആശുപത്രികളിൽ ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കാൻ പി.എം. കെയേഴ്‌സ് ഫണ്ടിൽനിന്ന് സഹായം നൽകും .

Related posts

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സാമ്പത്തികവർഷം നാലു ദിവസം കൂടി; വാർഷിക പദ്ധതിയിൽ ചെലവഴിച്ചത് 71.13% മാത്രം*

Aswathi Kottiyoor

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

WordPress Image Lightbox