24.4 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇ​രി​ട്ടി പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സ് മു​ത​ല്‍ പു​തി​യ​പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ മ​ര​ങ്ങ​ളു​ടെ അ​ടി​ക്കാ​ടു​ക​ള്‍ വെ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
Iritty

ഇ​രി​ട്ടി പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സ് മു​ത​ല്‍ പു​തി​യ​പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ മ​ര​ങ്ങ​ളു​ടെ അ​ടി​ക്കാ​ടു​ക​ള്‍ വെ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

ഇ​രി​ട്ടി: ഇ​രി​ട്ടി പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സ് മു​ത​ല്‍ പു​തി​യ​പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ മ​ര​ങ്ങ​ളു​ടെ അ​ടി​ക്കാ​ടു​ക​ള്‍ വെ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നും ത​ല​ശേ​രി – മൈ​സൂ​രു അ​ന്ത​ര്‍ സം​സ്ഥാ​ന​പാ​ത മ​നോ​ഹ​ര​മാ​ക്കാ​നു​മാ​ണ് ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. മ​ര​ങ്ങ​ളു​ടെ താ​ഴ്ന്ന ശി​ഖ​ര​ങ്ങ​ളും അ​ടി​ക്കാ​ടും കാ​ര​ണം പാ​യം പ​ഞ്ചാ​യ​ത്ത് ഭാ​ഗ​ത്തെ റോ​ഡി​ല്‍ നി​ന്ന് ഇരിട്ടി പു​തി​യ പാ​ലം കാ​ണാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. റോ​ഡ​രി​കി​ല്‍ മാ​ലി​ന്യ​ക്കൂ​മ്പാ​ര​വു​മു​ണ്ട്.
കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ച്ചും മാ​ലി​ന്യം നീ​ക്കം​ചെ​യ്തും ശു​ചീ​ക​രി​ച്ചാ​ല്‍ പു​ഴ​യോ​ട് ചേ​ര്‍​ന്ന റോ​ഡി​ല്‍ നി​ന്ന് യാ​ത്ര​ക്കാ​ര്‍​ക്ക് പു​ഴ​യു​ടെ ഭം​ഗി ആ​സ്വ​ദി​ക്കാ​നും വി​ശ്ര​മി​ക്കാ​നും സാ​ധി​ക്കും. ത​ല​ശേ​രി – കു​ട​ക് പാ​ത​യി​ലെ യാ​ത്ര​ക്കാ​ർക്ക് ചു​രം ക​യ​റു​ന്ന​തി​ന് മു​ന്പു​ള്ള അ​വ​സാ​ന താ​വ​ളം എ​ന്ന നി​ല​യി​ല്‍ ഒ​രു വി​നോ​ദ മേ​ഖ​ല​യാ​ക്കി മാ​റ്റു​വാ​നും ഇ​തു​കൊ​ണ്ട് സാ​ധി​ക്കും. യാ​തൊ​രു​വി​ധ വി​നോ​ദോ​പാ​ധി​ക​ളു​മി​ല്ലാ​ത്ത ഇ​രി​ട്ടി​ക്ക് ഇ​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കുക​യും ചെ​യ്യും. മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ള്‍ റോ​ഡി​ലേ​ക്ക് താ​ഴ്ന്നു കി​ട​ക്കു​ന്ന​തി​നാ​ല്‍ മു​ക്കാ​ല്‍​ കിലോ​മീ​റ്റ​റോ​ളം 0ഫു​ട്പാ​ത്ത് വ​ഴി കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ട്.

Related posts

ഇരിട്ടി, പേരാവൂർ താലൂക്ക് ആസ്പത്രികളിൽ ഡോക്ടറെ നിയക്കണമെന്നാവശ്യപ്പെട്ട് സണ്ണിജോസഫ് എം എൽ എ നിവേദനം നൽകി.

Aswathi Kottiyoor

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോൽസവത്തിന്‌ തിരിതെളിഞ്ഞു

Aswathi Kottiyoor

ആദിവാസി കുടുംബത്തിന്റെ വീട് ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയതായി പരാതി

Aswathi Kottiyoor
WordPress Image Lightbox