24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ക​ര​ട് വോ​ട്ട​ര്‍പ​ട്ടി​ക 15ന്
Iritty

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ക​ര​ട് വോ​ട്ട​ര്‍പ​ട്ടി​ക 15ന്

ക​ണ്ണൂ​ർ: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡാ​യ വീ​ര്‍​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. 2020 ലെ ​ത​ദ്ദേ​ശ സ്ഥാ​പ​ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ര​ട് പ​ട്ടി​ക ത​യാ​റാ​ക്കു​ക.
2021 ജ​നു​വ​രി ഒ​ന്നാ​യി​രി​ക്കും വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​താ തീ​യ​തി. വോ​ട്ട​ര്‍ പ​ട്ടി​ക സം​ബ​ന്ധി​ച്ച എ​ന്തെ​ങ്കി​ലും അ​വ​കാ​ശ​വാ​ദ​മോ ആ​ക്ഷേ​പ​മോ ഉ​ണ്ടെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ മു​മ്പാ​കെ ഏ​പ്രി​ല്‍ 29 വ​രെ സ​മ​ര്‍​പ്പി​ക്കാം. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക മേ​യ് 11ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ന്‍. ദേ​വീ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് പി.​കെ. പ്രേ​മാ​ന​ന്ദ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ​ഞ്ചാ​യ​ത്ത് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് പി.​വി​മ​ല്‍ കു​മാ​ര്‍, സി.​പി. അ​ബ്ദു​ല്‍ ക​രീം, ടി.​ബി​ജു, കെ.​സ​നീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

പെ​രു​മ​ണ്ണ് ദു​ര​ന്ത​ത്തി​ന് 14 വ​യ​സ്; ഓ​ർ​മ​യി​ൽ വി​തു​ന്പി നാ​ട്

Aswathi Kottiyoor

മകൻ മരിച്ച് അഞ്ചാം നാൾ അമ്മയും മരിച്ചു

Aswathi Kottiyoor

ഇരിട്ടിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു………..

Aswathi Kottiyoor
WordPress Image Lightbox