• Home
  • Iritty
  • തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പ്: ജി​ല്ല​യി​ൽ ഉ​ളി​ക്ക​ൽ മു​ന്നി​ൽ
Iritty

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പ്: ജി​ല്ല​യി​ൽ ഉ​ളി​ക്ക​ൽ മു​ന്നി​ൽ

ഉ​ളി​ക്ക​ൽ: മ​ഹാ​ത‌്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത‌ി​ന‌് ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം. 13,12,84,000 രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത‌് പൂ​ർ​ത്തീ​ക​രി​ച്ചാ​ണ‌് ഉ​ളി​ക്ക​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഈ ​സ​മ്പ​ത്തി​ക വ​ർ​ഷം 1,75,536 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച പ​ഞ്ചാ​യ​ത്തി​ൽ കൂ​ലി​യി​ന​ത്തി​ൽ 6,97,91, 000 രൂ​പ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി.
പ​ഞ്ചാ​യ​ത്തി​ൽ 8.6 കി​ലോ മീ​റ്റ​ർ റോ​ഡ് തൊ​ഴി​ലു​റ​പ്പി​ൽ പെ​ടു​ത്തി കോ​ൺ​ക്രീ​റ്റ് ചെ​യ്തു. അ​ഞ്ചു​ക​ലു​ങ്കു​ക​ളും ഒ​രു അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​വും നി​ർ​മി​ക്കാ​നും തൊ​ഴി​ലു​റ​പ്പി​ലൂ​ടെ സാ​ധി​ച്ചു.
100 കാ​ലി​തൊ​ഴു​ത്തു​ക​ളും 100 വീ​തം ആ​ട്ടി​ൻ കൂ​ടു​ക​ളും കോ​ഴി​ക്കൂ​ടു​ക​ളും ഈ​യി​ന​ത്തി​ൽ നി​ർ​മി​ക്കാ​നാ​യി. 20 വാ​ർ​ഡു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 100 കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തി​യ കി​ണ​റു​ക​ൾ കു​ഴി​ച്ചു ന​ൽ​കാ​നം തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ സാ​ധി​ച്ചു. കി​ണ​ർ റീ​ചാ​ർ​ജിം​ഗ്, അ​സോ​ള ടാ​ങ്ക് നി​ർ​മാ​ണം, മ​ത്സ്യ​കു​ള നി​ർ​മാ​ണം, തീ​റ്റ​പ്പു​ൽ കൃ​ഷി എ​ന്നി​വ​യും എ​ൻ​ആ​ർ​ഇ​ജി വി​ഭാ​ഗ​ത്തി​ൽ ഏ​റ്റെ​ടു​ത്ത‌് പൂ​ർ​ത്തി​യാ​ക്കി.

Related posts

രേഖ കൈമാറ്റം ചെയ്തു

Aswathi Kottiyoor

വീടിന്റെ താക്കോൽ ദാനം

Aswathi Kottiyoor

നാടൻ പെരുമയുണർത്തി കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ ഓണാഘോഷം.

Aswathi Kottiyoor
WordPress Image Lightbox