22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ്ലസ് ടു പിഎസ്‌സി ആദ്യ പൊതുപ്രാഥമിക പരീക്ഷ ഇന്ന്‌ ; 6.58 ലക്ഷംപേർ മാറ്റുരയ്ക്കും………
Kerala

പ്ലസ് ടു പിഎസ്‌സി ആദ്യ പൊതുപ്രാഥമിക പരീക്ഷ ഇന്ന്‌ ; 6.58 ലക്ഷംപേർ മാറ്റുരയ്ക്കും………

തിരുവനന്തപുരം:പ്ലസ്ടുഅടിസ്ഥാനയോഗ്യതയായുള്ള വിവിധ തസ്തികകളിലേക്ക്‌ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനുള്ള പൊതുപ്രാഥമിക പരീക്ഷ രണ്ടു ദിവസങ്ങളിൽ. ആദ്യ പരീക്ഷ ശനിയാഴ്ചയും രണ്ടാമത്തേത്‌ 18നും നടക്കും. പകൽ 1.30 മുതൽ 3.15വരെയാണ്‌ പരീക്ഷ. ആകെ 6,58,513 പേർ‌ പങ്കെടുക്കും. ശനിയാഴ്ച 4,01,238 പേരും 18ന്‌ 2,58,513 പേരും പരീക്ഷയെഴുതും. വിവിധ വകുപ്പുകളിൽപ്പെട്ട അമ്പതോളം തസ്‌തികയിലേക്കാണ്‌ ഈ പരീക്ഷകൾ.

ആദ്യഘട്ട പരീക്ഷയ്ക്ക്‌ ശേഷം തസ്‌തികയും വിദ്യാഭ്യാസ യോഗ്യതയും കണക്കാക്കി വ്യത്യസ്തമായ കട്ട്‌ ഓഫ്‌ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ ലിസ്റ്റ്‌ തയാറാക്കും. ഇവർക്കായി രണ്ടാംഘട്ട പരീക്ഷ നടത്തി അതിന്റെ അടിസ്ഥാനത്തിൽ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കും. ഈ പരീക്ഷ ഒഎംആർ രീതിയിലോ അല്ലെങ്കിൽ ഓൺലൈനായോ നടക്കും. രണ്ടാംഘട്ട പരീക്ഷ പൂർണമായും തസ്‌തികയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയായിരിക്കും. ഒപ്പം ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസയോഗ്യതയെയും അളക്കുന്നതാകും ചോദ്യങ്ങൾ. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലുകളിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്, കമീഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖ (അസ്സൽ) എന്നിവ സഹിതം പരീക്ഷാകേന്ദ്രത്തിൽ പകൽ 1.30ന്‌ മുമ്പ്‌ ഹാജരാകണം. കോവിഡ് ബാധിതരായ ഉദ്യോഗാർഥികൾ പരീക്ഷ എഴുതാൻ ജില്ലാ ഓഫീസർക്ക് അപേക്ഷ നൽകണം. ഫെബ്രുവരി 20, 25, മാർച്ച് ആറ്‌, 13 എന്നീ തീയതികളിലായി നടന്ന പത്താം ക്ലാസ്‌ അടിസ്ഥാന യോഗ്യതയായ പ്രാഥമിക പരീക്ഷയിൽ പത്ത്‌ ലക്ഷത്തിലധികം പേർ പങ്കെടുത്തിരുന്നു.

Related posts

ഹാപ്പി ന്യൂ ഇയർ; ലോകത്ത് ആദ്യം പുതുവർഷം എത്തിയത് സമോവയിൽ

Aswathi Kottiyoor

ഇന്ന് സംസ്ഥാനത്ത് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു……….

Aswathi Kottiyoor

സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകൾ; 2531 പേരെ മാറ്റിപ്പാർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox