22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പ്രൊഫ. കെ.എ. സ്വിദ്ദീഖ് ഹസൻ സാഹിബ് വിടവാങ്ങി………
Kerala

പ്രൊഫ. കെ.എ. സ്വിദ്ദീഖ് ഹസൻ സാഹിബ് വിടവാങ്ങി………

സംഭവബഹുലമായ ആ മഹദ് ജീവിതത്തിന് ഇന്ന് ഉച്ചയോടെയാണ് അന്ത്യമുണ്ടായത്.
ജനനം 1945 മെയ് അഞ്ചിന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ എറിയാട്. പിതാവ്: കെ.എം.അബ്ദുല്ല മൗലവി, മാതാവ്: പി.എം. ഖദീജ. ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജിൽനിന്ന് 1964 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെത്തി 1968 വരെ എഫ്.ഡി, ബി.എസ്. എസ്.സി. കോഴ്സിന് പഠിച്ചു.1969 മുതൽ 72 വരെ വിവിധ ഗവൺമെന്റ് സ്കൂളുകളിൽ ജോലിചെയ്തു. അതിനിടയിൽ സ്വകാര്യമായി പഠിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫ്ദലുല്‍ ഉലമ, എം.എ. ബിരുദങ്ങൾനേടി കോളേജ് അധ്യാപകനായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി, എറണാകുളം മഹാരാജാസ്, കൊയിലാണ്ടി, കോടഞ്ചേരി, കാസർഗോഡ് ഗവൺമെന്റ് കോളേജുകളിൽ പഠിപ്പിച്ചു.
ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ,അഖിലേന്ത്യാ
പ്രതിനിധിസഭ, കേന്ദ്ര മജ്ലിസ് ശൂറ എന്നിവയിൽ അംഗമായിരുന്നു. സംഘടനയുടെ കേരള സംസ്ഥാന അമീർ (1990-2005), അഖിലേന്ത്യാ സെക്രട്ടറി, അസിസ്റ്റന്റ് അമീർ ചുമതലകളും വഹിച്ചു. മാധ്യമം ദിനപത്രം, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, അതിന്റെ
ആഭിമുഖ്യത്തിലുള്ള വിഷൻ 2016, മലർവാടി ബാലമാസിക എന്നിവയുടെ പ്രധാന ശിൽപികളിൽ ഒരാളാണ്.
ഇന്ത്യയിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമായ വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന അനേകം പ്രൊജക്ടുകൾക്ക് നേതൃത്വം നൽകി. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവീസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറി, വിഷൻ 2016 പദ്ധതി ഡയറക്ടർ,
മാധ്യമം പ്രസാധകരായ ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് പ്രഥമ സെക്രട്ടറി, ചെയർമാൻ, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെൻ്റ് ആൻ്റ് ക്രഡിറ്റ് ലിമിറ്റഡ് സ്ഥാപക പ്രസിഡന്റ്, ബൈത്തുസ്സകാത് കേരള പ്രഥമ അധ്യക്ഷൻ പ്രബോധനം വാരിക ചീഫ് എഡിറ്റർ എന്നീ സ്ഥാനങ്ങളും വഹിച്ചു. സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (CIGI), സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (SIAS) എന്നിവ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തു.
മുസ്‌ലിം സമുദായക്ഷേമ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ 2010 -ലെ ഇസ്‌ലാം ഓൺലൈൻ സ്റ്റാർ അവാർഡ്, വിദ്യാഭ്യാസം, ജനസേവനം, മുസ്ലിം ന്യൂനപക്ഷ ശാക്തീകരണം, മനുഷ്യാവകാശ പോരാട്ടം
എന്നിവയിൽ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് 2015-ലെ ഇമാം ഹദ്ദാദ് എക്സലൻസ് അവാർഡ്,
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഫൗണ്ടേഷൻെറ പ്രഥമ പുരസ്കാരം എന്നിവ ലഭിച്ചു. മേഘാലയ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പ്രൊഫ. സിദ്ദീഖ് ഹസന്റെ പേരിൽ ഒരു കെട്ടിടമുണ്ട്. പ്രബോധനത്തിലും വിവിധ ആനുകാലികങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.
കൃതികൾ: ഇസ്‌ലാം: ഇന്നലെ ഇന്ന് നാളെ,
തെറ്റിദ്ധരിക്കപ്പെട്ട മതം, ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ (വിവർത്തനം), പ്രവാചക കഥകൾ.
ഗൾഫ് രാഷ്ട്രങ്ങൾ സന്ദർശിച്ചു. ഭാര്യ വി.കെ. സുബൈദ, മക്കൾ: ഫസലുറഹ്മാൻ, സാബിറ,ശറഫുദ്ദീൻ, അനീസ്.
-ഡോ.എ.എ.ഹലീം

Related posts

പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്രം; ഭ​ക്ത​ർക്ക് വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല

Aswathi Kottiyoor

റെയിൽടെലിനെ ഐആർസിടിസിയിൽ ലയിപ്പിക്കും . റെയിൽവേ സ്‌കൂളുകൾ ഇല്ലാതാകും റെയില്‍വേ വെട്ടിമുറിച്ച് വില്‍ക്കും: സ്വകാര്യവൽക്കരണത്തിലേക്ക്‌ അതിവേഗം

Aswathi Kottiyoor

വാ​യു​മ​ലി​നീ​ക​ര​ണം: രാ​ജ്യ​ത്ത് മ​ര​ണ​നി​ര​ക്ക് 2.5 മ​ട​ങ്ങ് വ​ർ​ധി​ച്ചു

Aswathi Kottiyoor
WordPress Image Lightbox